Flash News

6/recent/ticker-posts

പരപ്പനങ്ങാടിയില്‍ ലക്ഷങ്ങളുടെ മാരകമയക്കു മരുന്നുമായി യുവാവ് പിടിയില്‍;പിടിയിലായത് താനൂർ സ്വദേശി..

Views
പരപ്പനങ്ങാടി: ന്യൂ ഇയർ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ പരപ്പനങ്ങാടിയുടെ തീരദേശ ഭാഗങ്ങളായ കെട്ടുങ്ങൽ ബീച്ച്, തൂവൽ തീരം പാർക്ക് തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് DJ പാർടി സംഘടിപ്പിക്കുന്നതായും ആയതിലേക്ക് വലിയതോതിൽ മാരക മയക്കുമരുന്നുകളുടെ വില്പന നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സ്സ് റൈഞ്ച് നടത്തിയ വ്യാപക പരിശോധനയിൽ 20.460ഗ്രാം MDMAയും, 77 മില്ലി ഗ്രാം LSD സ്റ്റാമ്പുമായാണ് താനൂർ പരിയാപുരം സ്വദേശിയായ യുവാവിനെ അറസ്റ് ചെയ്തത്.
പുതുവാത്സരാ ഘോഷങ്ങൾ കൊഴുപ്പിക്കാൻ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ച് ഓട്ടോറിക്ഷയുമായി ലഹരിവില്പനക്കിറങ്ങിയ തിരുർ താലൂക്കിൽ പരിയാപുരം വില്ലേജിൽ ഒട്ടുപുറം ദേശത്ത് കോയാമാന്റെ പുരക്കൽ സീതിക്കുട്ടി മകൻ ഇസ്മായിൽ (29 വയസ്സ്)ആണ് അറസ്റ്റിൽ ആയത്.
 പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിനുസമീപംവച്ച് പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയും എക്സൈസ് കസ്റ്റഡിയിലെടുത്തു.കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായും ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പ്രതിക്ക് മയക്കുമരുന്നുകൾ ലഭിച്ച ഉറവിടത്തെ കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരുന്നതായും എക്സ് സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര പറഞ്ഞു.


Post a Comment

0 Comments