Flash News

6/recent/ticker-posts

കിറ്റക്‌സ് തൊഴിലാളികളുടെ അഴിഞ്ഞാട്ടം: ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയതായി മന്ത്രി വി ശിവൻകുട്ടി

Views എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ നടത്തിയ ആക്രമണത്തിൽ ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കിഴക്കമ്പലത്തേത് ഒറ്റപ്പെട്ട സംഭവമാണ്. അതിഥി തൊഴിലാളികളെ സംരക്ഷിക്കുക എന്ന പൊതുനിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെത്തെ അക്രമത്തിൽ 151 തൊഴിലാളികളാണ് ഇതുവരെ അറസ്റ്റിലായത്. 

വീഡിയോ👇



അതേസമയം അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം കിറ്റക്സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ ആരോപിച്ചു. കിറ്റക്സ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കണമെന്നും കമ്പനിക്കെതിരെ കേസ് എടുക്കണമെന്നും ശ്രീനിജൻ ആവശ്യപ്പെട്ടു.
 


Post a Comment

1 Comments

  1. ഓഹ് , എന്തൊരു നല്ല നിലപാടാണ് ഈ സർക്കാരിന്റേത് . അതിഥിത്തൊഴിലാളികൾ മയക്കുമരുന്ന് കഴിച്ചാലും ലഹരിക്കടിമപ്പെട്ടു ആയിരം പേരെ കൊന്നാലും പോലീസിന്റെ വാഹനങ്ങൾ കത്തിച്ചാലും പോലീസുകാരെ കൊല്ലാൻ ശ്രമിച്ചാലും അവരെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ വിപ്ലവംകരമായ നിലപാട് എന്നാണ് ബഹുമാനപ്പെട്ട മന്ത്രിമാഹോദയൻ പറയുന്നത് . അതേസമയം ഇക്കണ്ട അക്രമങ്ങളൊക്കെ നടക്കുമ്പോൾ സ്വന്തം വീട്ടിൽ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന സാബുമുതലാളിയെ (എന്ത് ചെയ്യാം , അയാൾ മുതലാളിയായി ജനിച്ചുപോയില്ലേ ?. ഇനി പാവപ്പെട്ടവനായി ജനിച്ചവനാണെങ്കിൽ അദ്ധ്വാനിച്ചു ഒരു മുതലാളിയായെങ്കിൽ അത് അയാൾ ചെയ്ത ഒന്നാംതരം തെമ്മാടിത്തമല്ലേ ? )ഉടനേ അറസ്റ്റ് ചെയ്ത് കുറ്റം ചാർത്തി വിചാരണ ചെയ്ത് ശിക്ഷിക്കണം . പത്തോ നൂറോ മുടക്കി നാലാൾക്ക് തൊഴിലു കൊടുക്കുന്ന ഒരുത്തനെയും മര്യാദക്ക് ജീവിക്കാനോ സമാധാനമായി വീട്ടിൽ കിടന്നുറങ്ങാനോ സമ്മതിക്കരുത് സാറേ . അതാണ്‌ ബിപ്ലവം . നാടും നാട്ടുകാരും പിച്ചച്ചട്ടിയുമെടുത്തു തെണ്ടിയാലും കുഴപ്പമില്ല . ബിപ്ലവം വിട്ടൊരു കളിയും പാടില്ല . അതാണ്‌ നമ്മുടെ നിലപാട് .

    ReplyDelete