Flash News

6/recent/ticker-posts

കരിപ്പൂർ വിമാനത്താവളം വിൽപന മൂന്ന്​​ വർഷത്തിനകം –കേന്ദ്രം

Views
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ധ​ന​സ​മാ​ഹ​ര​ണ പ​ദ്ധ​തി (നാ​ഷ​ന​ൽ മോ​ണി​റ്റൈ​സേ​ഷ​ൻ പൈ​പ്പ്​​​ലൈ​ൻ)​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്​ അ​ട​ക്കം 25 വി​മവിമാനത്താവളങ്ങൾ 2025നകം സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ കൈ​മാ​റു​മെ​ന്ന്​ വ്യോ​മ​യാ​ന സ​ഹ​മ​ന്ത്രി വി.​കെ. സി​ങ് ലോ​ക്​​സ​ഭ​യെ അ​റി​യി​ച്ചു.

കോയമ്പത്തൂർ, ചെന്നൈ, മധുര ട്രിച്ചി തിരുപ്പതി, ഹൂബ്ലി, വാരാണസി, അമൃത്സർ, ഇന്ദോർ, റായ്പൂർ, നാഗ്പൂർ, പട്ന, ഭുവന്വേശർ, സൂറത്ത്, റാഞ്ചി, ജോധ്പൂർ, വിജയവാഡ, ഭോപാൽ, ഇംഫാൽ, അഗർതല, ഉദൈപൂർ, ഡെറാഡൂൺ തുടങ്ങിയവയാണ് വിൽക്കുന്ന മറ്റു വിമാനത്താവളങ്ങൾ.

വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്​ പൊ​തു​സ്വ​ത്ത്​ പ​ണ​മാ​ക്കി മാ​റ്റാ​ൻ നി​തി ആ​യോ​ഗ്​ ത​യാ​റാ​ക്കി​യ ദേ​ശീ​യ ധ​ന​സ​മാ​ഹ​ര​ണ പ​ദ്ധ​തി ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ലാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ​നി​ന്നും 20,782 കോ​ടി സ​മാ​ഹ​രി​ക്കാ​നാ​ണ്​ ല​ക്ഷ്യം.

മെ​ട്രോ​ന​ഗ​ര​മ​ല്ലാ​ത്ത​തി​നാ​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക്‌ സ​ർ​വി​സ്‌ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കാ​നാ​കി​ല്ലെ​ന്നും വി.​കെ.​സി​ങ്​ ലോ​ക്‌​സ​ഭ​യെ അ​റി​യി​ച്ചു. വൈ​ഡ്‌ ബോ​ഡി എ​യ​ർ ക്രാ​ഫ്റ്റു​ക​ൾ​ക്ക്‌ ക​ണ്ണൂ​രി​ൽ​നി​ന്നും സ​ർ​വി​സ്‌ ന​ട​ത്തു​ന്ന​തി​ന്‌ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ.​എം.​ആ​രി​ഫ്‌ എം.​പി​യു​ടെ ചോ​ദ്യ​ത്തി​ന്‌ മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.


Post a Comment

0 Comments