Flash News

6/recent/ticker-posts

ക്യാപ്‌സിക്കം പായസം

Views

🔹ക്യാപ്‌സിക്കം പായസം 

ക്യാപ്‌സിക്കം -1 എണ്ണം
(മീഡിയം സൈസ് )
പാൽ  -1cup
പഞ്ചസാര -4tsp
മിൽക്ക്മെയ്ഡ് -1/4cup
ബദാം -10എണ്ണം 
കശുവണ്ടി -8എണ്ണം 
മുന്തിരി -8എണ്ണം 
നെയ് -3tsp
ഏലയ്ക്ക പൊടി -2
ഏലയ്ക പൊടിച്ചത് 
ഉപ്പ് -ഒരു നുള്ള് 

തയ്യാറാക്കുന്ന വിധം 

ബദാം 2മണിക്കൂർ കുതിർത്തു വെച്ചു... തൊലി കളഞ്ഞു കുറച്ച് വെള്ളത്തിൽ അരച്ചെടുക്കുക... 

ക്യാപ്‌സിക്കം കുരു കളഞ്ഞു... ചെറിയ കഷ്ണങ്ങൾ ആക്കി നുറുക്കി  കഴുകി  വെള്ളം വാർന്നു പോകാൻ വെക്കുക... 

ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ  അണ്ടിപരിപ്പും മുന്തിരിയും വറുത്തു മാറ്റി വെക്കുക... 

ഈ നെയ്യിലേക് മുളകും പഞ്ചസാരയും ചേർത്ത് വഴറ്റിയെടുക്കുക... 

ഇതിലേക്കു പാൽ ചേർത്ത് തിളപ്പിച്ചു കൊടുക്കാം.. 

തിളച്ചു വരുമ്പോൾ ഇതിലേക്ക് ബദാം പേസ്റ്റ്  ചേർത്ത് കുറുകി വരുമ്പോൾ മിൽക്ക് മെയ്ഡ് ചേർത്ത് ഇളക്കി കൊടുക്കാം... 

ലോഫ്ലാമിൽ തിളപ്പിച്ചാൽ മതി... ഇതിലേക്കു ഒരു നുള്ള് ഉപ്പ്... ഏലയ്ക പൊടി മാറ്റി വെച്ച അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് കൊടുത് ഇളക്കി യോജിപ്പിക്കാം... ടേസ്റ്റി ക്യാപ്‌സിക്കം പായസം റെഡി....!


Post a Comment

0 Comments