Flash News

6/recent/ticker-posts

കേരള മദ്രസ അധ്യാപക ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

Views

മദ്രസാ അധ്യാപക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളും ഡിസംബര്‍ 31 നകം ഇശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മദ്രസാധ്യാപക ക്ഷേമനിധിബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ അറിയിച്ചു. www.eshram.gov.in വഴി നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.

രാജ്യത്തു അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്റെയും ഭാഗമായാണ് ഇ ശ്രം പോര്‍ട്ടലില്‍ വഴിയുള്ള രജിസ്‌ട്രേഷന്‍. 

സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളിലും അംഗങ്ങളായിട്ടുള്ള അസംഘടിത തൊഴിലാളികളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയില്‍ കേന്ദ്ര ഗവണ്മെന്റ് തുടര്‍ന്ന് നല്‍കുന്ന എല്ലാ തൊഴില്‍ ആനുകൂല്യങ്ങളും ഇശ്രം രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും. 



Post a Comment

0 Comments