Flash News

6/recent/ticker-posts

സിപിഎം നേതാവിന്റെ കൊലപാതകം ആസൂത്രിതം; കാരണം വ്യക്തിവൈരാഗ്യമെന്ന് പോലീസ്

Views


തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പോലീസ്. കൊല്ലപ്പെട്ട സന്ദീപുമായി മുഖ്യപ്രതി ജിഷ്ണുവിന് മുൻ വൈരാഗ്യമുണ്ടായിരുന്നു. ജിഷ്ണുവിന്റെ മാതാവിന് റം നിർമാണ ശാലയിലുണ്ടായിരുന്ന ജോലി നഷ്ടപ്പെടാൻ കാരണം സന്ദീപ് ആണെന്ന് ജിഷ്ണു കരുതിയിരുന്നു. ഇരുവരും തമ്മിൽ വിഷയത്തിൽ തർക്കങ്ങളുമുണ്ടായിരുന്നു

പിടിയിലായ നാല് പ്രതികളിൽ ഒരാൾ കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസലാണ്. ഇതതാണ് കൊലപാതകം ആസൂത്രിതമാണെന്ന തീരുമാനത്തിലേക്ക് പോലീസ് എത്തിയത്. മോഷണമടക്കം ആറോളം കേസുകളിൽ പ്രതിയാണ് ജിഷ്ണു. ജയിലിൽ വെച്ചാണ് മുഹമ്മദ് ഫൈസലുമായി ഇയാൾ പരിചയപ്പെടുന്നത്.

സന്ദീപിനെ ആക്രമിക്കുന്നതിന് മുമ്പ് സമീപത്തെ കടയും ഇവർ ആക്രമിച്ചിരുന്നു. പിന്നാലെ രാത്രി എട്ട് മണിയോടെ കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് പ്രാണരക്ഷാർഥം വയലിലേക്ക് ഓടിയ സന്ദീപിനെ ഇവിടെ വെച്ചും അക്രമികൾ വെട്ടി. സുഹൃത്തുക്കളെത്തി ഇരുചക്ര വാഹനത്തിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

1 Comments

  1. ചില പോലീസുകാർ ചിലപ്പോൾ സത്യം സത്യംപോലെയങ്ങു പറഞ്ഞെന്നൊക്കെ വരും . സംഗതി വ്യക്തിവൈരാഗ്യമാണെങ്കിലും അല്ലെങ്കിലും പോലീസുകാർ പറയുന്നതൊന്നും സമ്മതിച്ചുകൊടുക്കാൻ വിപ്ലപ്പാർട്ടിക്കാവില്ല . സംഭവത്തെ രാഷ്ട്രീയക്കൊലയും കൊലയാളികൾ RSS കാരും ആയെങ്കിലേ പാർട്ടിക്ക് തിളക്കമുള്ള ഒരു രക്തസാക്ഷിയെ കിട്ടുകയുള്ളൂ . ആയതിനാൽ സത്യമെന്തുതന്നെയായാലും പോലീസ് എന്തൊക്കെപ്പറഞ്ഞാലും ഇത്‌ RSS BJP നടത്തിയ രാഷ്ട്രീയക്കൊലപാതകം ആക്കി മാറ്റിയേ പറ്റൂ . തിരുവല്ല ഭാഗത്തു കാര്യമായ രക്തസാക്ഷികളൊന്നും നിലവിൽ ഇല്ലാത്ത സ്ഥിതിക്ക് ഇതിനെയൊരു രാഷ്ട്രീയക്കൊലയാക്കി മാറ്റാൻ ഏതറ്റം വരെയും പോകാൻ പാർട്ടിയെ പോലീസ് സഹായിച്ചേ തീരൂ .

    ReplyDelete