Flash News

6/recent/ticker-posts

മന്ത്രി വി. അബ്ദുറഹ്മാൻ സമസ്ത പ്രസിഡൻറ് ജഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു

Views
വഖഫ് മന്ത്രി വി.അബ്ദുറഹ്മാൻ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് ചർച്ച നടത്തി. ഇന്നു രാത്രി 8 മണിയോടെയാണ് മന്ത്രി മുണ്ടക്കുളത്തെ ജലാലിയ കോംപ്ലക്സിൽ എത്തിയത്.
വഖഫ് നിയമനം പിഎസിക്കു വിടുന്നതുമായി ബന്ധപ്പെട്ടു ചർച്ച ഉയർന്നിരുന്നു.
വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന്  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന്  കായിക- വഖഫ് വകുപ്പ് മന്ത്രി പറഞ്ഞു.
ഏതെങ്കിലും വിഭാഗത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കുന്ന സമീപനം സർക്കാറിനില്ല എന്നു മന്ത്രി പറഞ്ഞു. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട  ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് തങ്ങൾ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനുള്ള നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.


Post a Comment

0 Comments