Flash News

6/recent/ticker-posts

കുഴൽപ്പണ കവർച്ച; അന്തർ-ജില്ലാ കവർച്ചാ സംഘത്തലവൻ മലപ്പുറത്ത് പിടിയിൽ

Views

മലപ്പുറം : 80 ലക്ഷത്തിന്റെ കുഴൽപ്പണ കവർച്ച സംഘത്തിലെ തലവൻ പിടിയിൽ. കഴിഞ്ഞമാസം 29 ന്  പേ 9.30 മണിയോടെ കാറിൽ  കൊണ്ടു പോകുന്ന 80 ലക്ഷത്തോളം വരുന്ന കുഴൽപ്പണം കവർച്ച സംഘത്തലവൻ പിടിയിലായത്.
എറണാകുളത്ത് വെച്ചാണ് മൂക്കന്നൂർ സ്വദേശി വലിയവീട്ടിൽ മൊട്ട സതീഷ് (31)നെ പിടികൂടിയത്. എറണാകുളം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഹൈവേ റോബറി സംഘമാണ് കവർച്ചക്ക് പിന്നിൽ.കുഴൽപ്പണ വിതരണത്തിനായി പോവുകായായിരുന്ന പൊന്മള സ്വദേശികളുടെ പണമാണ് കവർന്നത്.

രണ്ട് കാറുകളിലായി പോലീസ് ഉദ്യോഗസ്ഥർ ആണെന്ന് പറഞ്ഞാണ് ഇവർ എത്തിയത്. ഹൈവേയിൽ വെച്ച് കാർ തടഞ്ഞ സംഘം കാറിലുള്ളവരെ തട്ടിക്കൊണ്ടുപോയി പണം കവർച്ചചെയ്യുകയായി.രുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക പ അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കവർച്ച നടന്ന് അഞ്ചു ദിവസത്തിനുള്ളിൽ തന്നെ സംഘത്തെ കണ്ടെത്താൻ സാധിച്ചത്.
 പിടിയിലായ മൊട്ട സതീഷ് കൊലപാതകം, കവർച്ച തുടങ്ങിയ കുറ്റങ്ങൾക്ക്  തൃശൂർ, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലായി പത്തോളം കേസുകളുണ്ട്.കഴിഞ്ഞ ജനുവരിയിൽ തൃശൂരിലെ ഓലൂരിൽ വെച്ച് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഒരു കോടിയോളം കുഴൽപ്പണം കവർച്ച നടത്തിയിരുന്നു.ഇതിൽ പിടിക്കപ്പെട്ടു മൂന്നുമാസം മുൻപാണ് ജ്യാമ്യത്തിലിറങ്ങിയത്.

ഇയാളെ ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മറ്റുപ്രതികളെ കുറിച്ച് വൃക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. 

ഇവർക്കായുളള അന്വേഷണം ഊർജ്ജിതമാക്കി സംസ്ഥാനാത്ത് ഈ അടുത്ത  കാലത്തായി നടന്ന ഹൈവേ റോബറികളിൽ  ഇയാളുടെ നേതൃത്വത്തിലുളള സംഘത്തിന് പങ്കുളതായി സൂചനയുണ്ട്. കുടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിൽ വാങ്ങും.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി വൈ എസ് പി പ്രദീപിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങളായ ഗിരീഷ്, അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട് , ഉണ്ണിക്കൃഷ്ണൻ , പി. സഞ്ജീവ്, സലീം, ദിനേശ്, സഹേഷ്, ഹമീദലി, രതീഷ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.


Post a Comment

0 Comments