Flash News

6/recent/ticker-posts

Views


സ്വന്തം മക്കളേക്കാൾ പലർക്കും സ്നേഹം സ്വന്തം കാറിനോടും ബൈക്കിനോടുമായിരിക്കും. എന്നാൽ തട്ടാതെയും മുട്ടാതെയും വാഹനം ജീവിതകാലം മുഴുവൻ കൊണ്ടുനടക്കാൻ കഴിഞ്ഞെന്നു വരില്ല.

  കൊണ്ട് ഉണ്ടാകുന്ന പെയിന്റ് തകരാറുകൾ നിസാരമായി ഒഴിവാക്കാവുന്നതേയുള്ളു. കാറുകളെല്ലാം ഇന്നു മെറ്റാലിക് പെയിന്റിന്റെ തിളക്കത്തിലായതിനാൽ  എന്തെങ്കിലും പോറലോ മറ്റോ സംഭവിച്ച ഇത്തിരി ഭാഗം പെയിന്റടിക്കുന്നതിനു പോലും കീശ കാലിയാക്കേണ്ടി വരും. 



ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

➖➖➖➖➖➖➖➖


മരത്തിന് അടിയിലും മറ്റും കാർ പാർക്ക് ചെയ്യുമ്പോൾ കിളികൾ കാഷ്ഠിക്കാൻ ഇടവരും. ഇത് അപ്പോൾ തന്നെ അൽപം വെള്ളമൊഴിച്ച് കളയാവുന്നതേയുള്ളൂ.  ഇത്തരം കാഷ്ഠങ്ങളിൽ ആസിഡ് ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ കാർ പെയിന്റ് നിറം മങ്ങുന്നതിന് കാരണമാകും.ഇലകൾ കൊഴിഞ്ഞ് ദിവസങ്ങളോളം കാറിൽ ഒട്ടിപ്പിടിച്ചിരിക്കുന്നതും പെയിന്റിന്റെ തെളിച്ചത്തെ ബാധിക്കും. ഇലകളുടെ അമ്ലസ്വഭാവമാണ് ഇതിന് കാരണം.


       വീട്ടിൽ കാർ നിർത്തി ആകെ കവറിട്ട് മൂടിയില്ലെങ്കിൽ പെയിന്റ് മങ്ങിപ്പോകുമെന്ന ബേജാറിൽ കവറ് കൊണ്ട്  നീട്ടിവലിച്ച് ഒരൊറ്റ പുതപ്പിക്കലാണ്. എന്നാൽ, കവറിന്റെ ഉള്ളിൽ പ്രാണികൾ ഒരുക്കിയ മൺകൂട്, അത്‌പോലെ  അടിഞ്ഞുകൂടുന്ന പൊടി തുടങ്ങിയവ കാറിന്റെ പെയിന്റിൽ അങ്ങോട്ടു മിങ്ങോട്ടും വലിച്ച്

ഇടുമ്പോഴും  അഴിക്കുമ്പോഴുമാണ് ശ്രദ്ധിക്കേണ്ടത്. ഇവിടെത്തെ അശ്രദ്ധ പെയിന്റിന് പോറൽ വരെ ഏൽക്കാൻ സാധ്യതയാണ്. 

      വെള്ളം ചീറ്റിക്കുന്ന പമ്പ് വച്ച് കാർ കഴുകുന്നത് കാർ പെയിന്റിനെ ദോഷകരമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. കൈകൊണ്ട് നനഞ്ഞ തുണി ഉപയോഗിച്ച് കഴുകുന്നതാണ് കാർ പെയിന്റിന് നല്ലത്. ചീറ്റിക്കുന്ന വെള്ളത്തിന്റെ ശക്തി കൂടിയാൽ അതു പെയിന്റിന് മങ്ങലേൽപിക്കും എന്നതാണ് സത്യം. കാർ കഴുകുമ്പോൾ തുണിയിലോ ബ്രഷിലോ പൊടി പറ്റിപിടിച്ചിരിപ്പില്ലെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ പോറൽ വീഴും. 


കാർ പെയിന്റിന്റെ സുരക്ഷയ്ക്കായി ഇടയ്ക്ക് വാക്സ്, പോളിഷിങ്ങ് എന്നിവ ഉപയോഗിക്കാം.വാക്സ് പെയിന്റിന് മുകളിൽ സുരക്ഷിത കവചമായി പ്രവർത്തിക്കുമെന്നും പോളിഷിങ് പെയിന്റിന്റെ ഉപരിതലത്തിലുള്ള അഴുക്കിനെ ദോഷകരമല്ലാത്ത തരത്തിൽ നീക്കം ചെയ്യുമെന്നും പറയപ്പെടുന്നു. കാറിന് തിളക്കവും കൂടുമത്രേ. കാറിന്റെ പുറത്തു പറ്റിപ്പിടിച്ചിരിക്കുന്ന ടാർ അടക്കമുള്ള അഴുക്കുകൾ നീക്കം ചെയ്യാൻ തുടർച്ചയായി ഡീസൽ ഉപയോഗിച്ച് കാർ കഴുകുന്നതും പെയിന്റിന്റെ നിറം മങ്ങാൻ കാരണമാകും.



Post a Comment

0 Comments