Flash News

6/recent/ticker-posts

അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിച്ചു

Views
മാഡ്രിഡ്| അര്‍ജന്റീനയുടെ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് 33 കാരനായ താരം കളം വിടുന്നത്. ഫുട്ബോളിലേക്കുള്ള മടങ്ങി വരവ് ബുദ്ധിമുട്ടാണെന്ന് അഗ്യൂറോ നേരത്തെ തന്നെ ബാഴ്സലോണയെ അറിയിച്ചിരുന്നു. ഒക്ടോബര്‍ 30 ന് സ്പാനിഷ് ലാ ലിഗയില്‍ അലാവസിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടതും തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിക്കേണ്ടി വന്നതും.

“പ്രൊഫഷണല്‍ ഫുട്ബോള്‍ ജീവിതം അവസാനിപ്പിക്കുന്ന കാര്യം പറയാനാണ് ഈ വാര്‍ത്താസമ്മേളനം. വളരെ ബുദ്ധിമുട്ടുള്ള ഒരു നിമിഷമാണിത്. ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തത്. വളരെ മികച്ചൊരു മെഡിക്കല്‍ സംഘത്തിനൊപ്പമാണ് ഞാന്‍,” അഗ്യൂറോ പറഞ്ഞു.

“കളത്തിലേക്ക് തിരിച്ചു വരാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും സാധ്യമായില്ല. പത്ത് ദിവസം മുന്‍പാണ് ഞാന്‍ ഈ തീരുമാനം എടുത്തത്. എന്റെ കരിയറിനെ ഓര്‍ത്തു ഞാന്‍ അഭിമാനിക്കുന്നു. പന്തില്‍ ആദ്യം തൊട്ട നിമിഷം മുതല്‍ ഒരു പ്രൊഫഷണല്‍ ഫുട്ബോളറാകുന്നത് ഞാന്‍ സ്വപ്നം കണ്ടിരുന്നു,” അഗ്യൂറോ കൂട്ടിച്ചേര്‍ത്തു.

“18 വയസുള്ളപ്പോള്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ച അത്ലറ്റിക്കോ മാഡ്രിഡിനോടും, മാഞ്ചസ്റ്റര്‍ സിറ്റിയോടും എനിക്ക് നന്ദിയുണ്ട്. എനിക്ക് സിറ്റിയോടുള്ള അടുപ്പം എത്രത്തോളമാണെന്നും അവര്‍ എങ്ങനെയാണ് എന്നെ പരിഗണിച്ചിരുന്നതെന്നും എല്ലാവര്‍ക്കുമറിയാം,” താരം വിതുമ്പിക്കൊണ്ടു പറഞ്ഞു.


Post a Comment

0 Comments