Flash News

6/recent/ticker-posts

തിരിഞ്ഞോടിയ ചരിത്രം ലീഗിനില്ല; പിണറായിക്ക് മുട്ടു മടക്കേണ്ടിവരും- കെ.പി.എ മജീദ്

Views
മലപ്പുറം : കോഴിക്കോട് വഖഫ് സംരക്ഷണ റാലിയിൽ അബ്ദുറഹിമാൻ കല്ലായി നടത്തിയ പ്രസംഗത്തിനെതിരെ കേസെടുത്ത നടപടിക്കെതിരെ മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവും തിരൂരങ്ങാടി എം എൽ എയുമായ കെ പി എ മജീദ് രംഗത്ത്. നായനാരുടെ പോലീസിന്റെ തോക്കിനു മുന്നിൽ നെഞ്ച്വിരിച്ചവരുടെ പിന്മുറക്കാരെ പിണറായി ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ നോക്കണ്ടെന്ന് മജീദ്. ഭാഷ സമര പോരാട്ടത്തിൽ ഇടനെഞ്ചിലേക്ക് വെടിയേറ്റിട്ട് പിന്തിരിഞ്ഞോടാത്തവരാണ്  മുസ്ലീം ലീഗുകാരെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മുസ്ലീം ലീഗ് ഒരു പോർമുഖത്താണ്.ഭീഷണിപ്പെടുത്തിയും കേസെടുത്തും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട.കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം.മുഖ്യമന്ത്രി പിണറായിക്ക് മുട്ട് മടക്കേണ്ടി വരുമെന്നും പിന്തിരിഞ്ഞോടേണ്ടി വരുമെന്ന് മജീദ് മലപ്പുറത്ത് പറഞ്ഞു.


നേരത്തെ വഖഫ് സംരക്ഷണ റാലിയിൽ വിദ്യോഷ പ്രസംഗം നടത്തിയതിന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസെടുത്തിരുന്നു.സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് അബ്ദുറഹ്മാൻ കള്ളായിക്കെതിരായ കേസ്.സിപിഎം പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി അംഗം മുജീബ് റഹ്മാൻ എ പി നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളത്തിൽ പോലീസാണ് കേസെടുത്തത്.കല്ലായിക്കെതിരെ ഐപിസി നൂറ്റിഅബത്തിമുന്നാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.


Post a Comment

0 Comments