Flash News

6/recent/ticker-posts

കാമുകിയെ കാണാൻ സാധിക്കാത്ത ദുഃഖം ഷാർജയിൽ ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്തു

Views
 ഷാർജ : കാമുകിയെ കാണാൻ സാധിക്കാത്ത ദുഃഖം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഷാർജയിൽ ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്തു. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാമുകി നാട്ടിൽ ആണെന്നും അവളെ കാണാൻ സാധിക്കില്ലെന്നും ഫോണിലൂടെ ബന്ധപ്പെടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു എന്നു കാണിച്ച് പത്തിൽ കൂടുതൽ വീഡിയോകൾ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഒരു വീഡിയോയിൽ ആത്മഹത്യ ചെയ്യുന്ന കാര്യവും പരാമർശിച്ചിട്ടുള്ളത് ആയി പോലീസ് പറഞ്ഞു. സംഭവത്തിൽ ദുരൂഹത ഇല്ലെന്നും കൂടെ താമസിക്കുന്നവരെ വിശദമായി ചോദ്യം ചെയ്തതായും പൊലീസ് പറഞ്ഞു ദേഹം ഫോറൻസിക് ലാബിലേക്ക് മാറ്റിയിട്ടുണ്ട് കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.




Post a Comment

0 Comments