Flash News

6/recent/ticker-posts

തടസങ്ങൾ പരിഹരിച്ച് കൂടുതൽ റേഷൻ കടകൾ പ്രവർത്തനക്ഷമമാക്കും: മന്ത്രി ജി.ആർ. അനിൽ

Views
ലൈസൻസ് താത്കാലികമായി റദ്ദു ചെയത റേഷൻ കടകളുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിച്ച് കൂടുതൽ കടകൾ പ്രവർത്തനക്ഷമമാക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. താത്കാലികമായി ലൈസൻസ് റദ്ദു ചെയ്ത റേഷൻ കടകളുമായി ബന്ധപ്പെട്ട ഫയലുകളിൽ തീർപ്പു കൽപ്പിക്കുന്നതിന് മലപ്പുറം കളക്ടറേറ്റിൽ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പല കാരണങ്ങൾ മൂലം റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്ത മേഖലകളിൽ പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് സംസ്ഥാന വ്യാപകമായി അദാലത്തുകൾ സംഘിപ്പിക്കുന്നത്. ഉടമസ്ഥാവകാശികൾ ഇല്ലാത്ത കടകൾക്ക് പുതിയ ഉടമസ്ഥരെ കണ്ടെത്തുന്നതിന്റെ സമയബന്ധിതമായി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


Post a Comment

0 Comments