Flash News

6/recent/ticker-posts

ചുക്കപ്പം

Views

                          _ചുക്കപ്പം_



_വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി...ഒരു മാസം വരെ കേടു കൂടാതെ ടിന്നിൽ സൂക്ഷിക്കാം ...പക്ഷെ ഒരു മാസത്തേക്ക് ഉണ്ടാക്കി വെച്ചാലും ഒരു ആഴ്ച കൊണ്ട് തീർന്നു കിട്ടും..._


ചേരുവകൾ


_വറുത്ത അരിപ്പൊടി - 3 കപ്പ്_

_ചെറിയ ഉള്ളി - 5-6 എണ്ണം_

_നെയ്യ്  -1 ടേബിൾ സ്പൂൺ_

_കരിംജീരകം -1 ടേബിൾ സ്പൂൺ_

_മുട്ട -1 എണ്ണം_

_ഉപ്പ് - ആവശ്യത്തിന്_

_എണ്ണ - ആവശ്യത്തിന്_


പാകം ചെയ്യുന്ന വിധം

_ഒരു പാനിൽ നെയ്യ് ഒഴിച്ച്‌ ചൂടാവുമ്പോൾ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്തു ഇളക്കുക..._

_ഇതിലേക്ക് 3 കപ്പ് വെള്ളം ഒഴിച്ചു തിളപ്പിക്കുക..._

_എന്നിട്ട് കരിംജീരകം ചേർക്കുക..._

_വറുത്ത അരിപ്പൊടിയും ചേർത്തു നന്നായി വാട്ടിയെടുക്കുക..._

_ഇതൊരു 5 മിനിറ്റ് മൂടി വെക്കുക._

_എന്നിട്ടു വാട്ടിയ മാവിലേക്കു ഒരു മുട്ട ചേർത്തു നന്നായി മിക്സ് ചെയ്യുക._

_ഇതൊരു കുഴക്കാൻ സൗകര്യമുള്ള ഒരു പാത്രത്തിലിട്ട് നന്നായി കുഴച്ചെടുക്കുക._

_എന്നിട്ട് ചെറിയ ഒരു പീസ് മാവെടുത്തു ഉള്ളം കയ്യിൽ വെച്ചു ബട്ടൻസ് ഷേപ്പ്-ൽ ഉരുട്ടിയെടുക്കുക...ഇത് പോലെ ബാക്കിയെല്ലാം ഉരുട്ടിയെടുക്കുക.._

_ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ചുക്കപ്പം ഇട്ട് തീ നന്നായി കുറച്ചു ഫ്രൈ ചെയ്തെടുക്കുക.._

_നല്ല ക്രിസ്പി ചുക്കപ്പം റെഡി._




ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments