Flash News

6/recent/ticker-posts

ഇരിങ്ങല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രം ഇന്ന് മിഴി തുറക്കുകയായി

Views
പറപ്പൂർ: ഇരിങ്ങല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രം മിഴി തുറക്കുകയായി. നവീകരിച്ച പ്രാഥമികാരോഗ്യ കേന്ദ്രം ഇന്ന് വൈകീട്ട് 4:00 മണിക്ക് നാടിന് സമർപ്പിക്കും. 
      2018 ലെ പ്രളയത്തിൽ മുങ്ങിയ ഈ കെട്ടിടം പിന്നീട് അവഗണനയിലായിരുന്നു. ശേഷം രണ്ടാമതൊരു പ്രളയത്തെയും 2019 ൽ വരവേറ്റ ഈ കെട്ടിടം നാശനഷ്ടങ്ങളുടെ കൂമ്പാരമായി എഴുതപ്പെട്ടതല്ലാതെ അധികൃതരാരും തിരിഞ്ഞ് നോക്കിയില്ല. പുതുക്കിപ്പണിയാനായി ഇറക്കിയ കമ്പികൾ ഇവിടെ ദ്രവിച്ച് കിടന്നിരുന്ന ഫോട്ടോ സഹിതം ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ എല്ലാ ശോചനീയാവസ്ഥയും പോപ്പുലർ ന്യൂസ് പല തവണയായി ജനങ്ങളിലേക്കത്തിച്ചിട്ടുണ്ട്. 2021 ൽ ഇലക്ഷൻ സമയത്ത് പറപ്പൂർ പഞ്ചായത്തിലെ ആറാം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷാഹിദ എ.പി ജനങ്ങൾക്ക് ആദ്യം നൽകിയ വാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം നവീകരിക്കുമെന്നതാണ്. റിസ്ൾട്ടറിഞ്ഞ് ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുകയും നാട്ടുകാരുമായി നവീകരണ പരിപാടികളെ കുറിച്ച് തീരുമാനിക്കുകയും ഈ കെട്ടിടവും ഉപകരണങ്ങളും പരിസരവും ശുചീകരിക്കുകയും ചെയ്തു. ശുചീകരണ വീഡിയോയും പോപ്പുലർ ന്യൂസ് പുറത്ത് വിട്ടിരുന്നു. വാർഡ് മെമ്പർ എ.പി  ഷാഹിദയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം
പുതിയ ഭരണസമിതിയിലൂടെ പൂർത്തിയാക്കി.10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മുലയൂട്ടൽ കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങ് ഇന്ന് വൈകുന്നേരം നാല് മണിക്ക് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.സലീമ ടീച്ചർ അധ്യക്ഷത വഹിക്കും.  ബ്ലോക്ക് പ്രസിഡൻ്റ് മണ്ണിൽ ബെൻസീറ മുഖ്യാതിഥിയാകും.ചടങ്ങിൽ ജനപ്രതിനിധികളും മറ്റ് പ്രമുഖരും സംബന്ധിക്കും.



Post a Comment

0 Comments