Flash News

6/recent/ticker-posts

ഹെലികോപ്റ്റര്‍ ദുരന്തം: മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചു; ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

Views
ന്യൂഡല്‍ഹി: കൂനൂരില്‍  ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ള 13 പേരുടെയും ഭൗതിക ശരീരങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിലാണ് 13 മൃതദേഹങ്ങളും സുലൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്.

വ്യോമതാവളത്തിലെ ടെക്‌നിക്കല്‍ ഏരിയയിലേക്ക് വിമാനങ്ങള്‍ മാറ്റും. അതിനു ശേഷം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങുകള്‍ ആരംഭിക്കും.  രാജ്യത്തിന്റെ മൂന്ന് സൈനിക തലവന്‍മാരും ധീര ജവാന്‍മാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തും. ഇതോടൊപ്പം ശ്രിലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും എത്തും. ജനറല്‍ ബിപിന്‍ റാവത്തിന്റെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിച്ചേര്‍ന്നിട്ടുണ്ട്.

ബിപിന്‍ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ പരിശോധനയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റും. തിരിച്ചറിയല്‍ പരിശോധന കഴിഞ്ഞതിന് ശേഷമായിരിക്കും മൃതദേഹങ്ങള്‍ വിട്ടു നല്‍കുക.


Post a Comment

0 Comments