Flash News

6/recent/ticker-posts

അർദ്ധരാത്രി നിയന്ത്രണം വിട്ട് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

Views
മലപ്പുറം: പടിക്കൽ പറമ്പിൽ പീടിക റോഡിൽ ആറങ്ങാട്ടു പറമ്പ് ഇന്നലെ രാത്രി നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. അപകട വിവരം ജനം അറിയുന്നത് ഇന്ന് രാവിലെ. അരിയല്ലൂർ സ്വദേശി രാഹുൽ(23) ആണ് ആരുമറിയാതെ റോഡിൽ കിടന്ന് മരണപ്പെട്ടത്. യുവാവിന്റെ ഫോണിലേക്ക് വിളിച്ച വ്യക്തിയോട് അന്വേഷിച്ചാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

       തിരൂരങ്ങാടി
പോലീസ് എത്തി നടപടികൾക്ക്  ശേഷം മൃതദേഹം  തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.       
        ഇന്നലെ അർദ്ധരാത്രി ദേശീയ പാത കൂരിയാട് വെച്ചും രണ്ട് ബൈക്ക് അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് പോപ്പുലർ ന്യൂസിന് ലഭിച്ച വിവരം. ഈ അപകടങ്ങളിൽ പരിക്കേറ്റ ഒരാളെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലും ഒരാളെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.


Post a Comment

0 Comments