കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി വെള്ളിയാഴ്ച ജർമനിയിൽനിന്ന് എത്തിയയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളെ കൂടുതൽ നിരീക്ഷണത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒമിക്രോൺ ഭീതിയെ തുടർന്ന് കേന്ദ്ര സർക്കാർ ഹൈ റിസ്ക്കിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽപെടുന്നതാണ് ജർമനി.
വിമാനത്താവളത്തിൽ വെച്ചുതന്നെ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയതിൽനിന്നാണ് രോഗം സ്ഥിരീകരിച്ചത്.ഡിസംബർ ഒന്നു മുതൽ വെള്ളിയാഴ്ച ഉച്ചവരെ അറുപതോളം പേരാണ് ഹൈറിസ്ക് രാജ്യങ്ങളിൽനിന്ന് കരിപ്പൂർ വഴി സംസ്ഥാനത്ത് എത്തിയത്.
അതേസമയം, കഴിഞ്ഞ മാസം 21ന് ഇംഗ്ലണ്ടിൽനിന്ന് കോഴിക്കോട് എത്തിയ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചിരിക്കുകയാണ്. 25 നാണ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡോകട്റുടെ സ്രവം ഒമിക്രോൺ പരിശോധനക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു. രോഗിയുടെ അമ്മക്കും പോസിറ്റീവാണ്.
0 Comments