Flash News

6/recent/ticker-posts

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയത്; വിവാദങ്ങളോട് പ്രതികരിച്ച്‌ കെ കെ ശൈലജ

Views
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയത്; വിവാദങ്ങളോട് പ്രതികരിച്ച്‌ കെ കെ ശൈലജ


തിരുവനന്തപുരം: കൊവിഡിന്റെ ആദ്യഘട്ടത്തില്‍ 1500 രൂപ കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയ സംഭവത്തില്‍ പ്രതികരിച്ച്‌ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ.

മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമായിരുന്നെന്ന് കെ കെ ശൈലജ പ്രതികരിച്ചു.

മാര്‍ക്കറ്റില്‍ സുരക്ഷ ഉപകരങ്ങള്‍ക്ക് ക്ഷാമമുള്ള സമയത്തായിരുന്നു മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയത്. ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റുകള്‍ തരാന്‍ ഒരു കമ്ബനി തയ്യാറായി. ജീവനാണ് പ്രധാനമെന്ന് പറഞ്ഞ്, വില നോക്കാതെ ഉപകരണങ്ങള്‍ വാങ്ങാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നുവെന്ന് ശൈലജ വ്യക്തമാക്കി.

ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന് ശേഷമാണ് അഞ്ഞൂറ് രൂപയ്ക്ക് ഇത് മാര്‍ക്കറ്റില്‍ ലഭ്യമായതെന്നും കെ കെ ശൈലജ പറഞ്ഞു. ദുരന്ത സമയത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെയും സാധനങ്ങള്‍ വാങ്ങാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Post a Comment

1 Comments

  1. പുര കത്തുമ്പോൾ നാല് വാഴവെട്ടുന്നതൊന്നും വിപ്ലവപാതയിൽ ഒരു കുറ്റമല്ല . ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുമെന്ന് മാർക്സ് മുത്തപ്പന്റെ സൂക്തമുണ്ടല്ലോ .

    ReplyDelete