Flash News

6/recent/ticker-posts

വഖഫ് നിയമനം: സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും

Views വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത നേതാക്കളുമായി ചൊവ്വാഴ്ച ചർച്ച നടത്തും. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചർച്ചക്ക് എത്തുന്നത്. 

ഈ മാസം 9ന് മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ സമ്മേളനം നടക്കാനിരിക്കെയാണ് സർക്കാർ സമസ്തയുമായി ചർച്ച നടത്തുന്നത്. പള്ളികളിലെ പ്രതിഷേധം മാറ്റിയത് വിവാദമാകേണ്ടെന്ന് കരുതിയാണെന്നും വഖഫ് നിയമനം പി എസ് സിക്ക് വിടുന്ന കാര്യത്തിൽ എതിർപ്പ് തുടരുകയാണെന്നും സമസ്ത നേതാക്കൾ അറിയിച്ചു

കഴിഞ്ഞ ദിവസം മന്ത്രി വി അബ്ദുറഹ്മാനുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ചർച്ച നടത്തിയിരുന്നു. കൂടുതൽ ചർച്ചകൾ നടത്തി സമവായമുണ്ടാക്കണമെന്ന് ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു.


Post a Comment

0 Comments