ബസ്ബൂസ.. ഇത് ഒരു ഈജിപ്ഷ്യൻ ഡെസേർട്ട് ആണ്. അറബ് രാജ്യങ്ങളിൽഎല്ലാം വളരെ പോപുലർ ആയിട്ടുള്ള പലഹാരങ്ങളിൽ ഒന്നാണിത്.നമ്മുടെ നാട്ടിലും (ലുലു) ഇത് കിട്ടുന്നുണ്ട്. വീട്ടിലുള്ള ചേരുവകൾ വെച്ച് നമുക്കും ഇത് എളുപ്പത്തിൽ ഉണ്ടാക്കാം..!!!
ചേരുവകൾ :
Roasted rava 1cup
മുട്ട1
തൈര്(അധികം പുളിയല്ലാത്ത ത്) 1/2 cup
പഞ്ചസാര 1/4cup+ 2tbsp
തേങ്ങ ചിരവിയത്1/2 cup
Vanila essence 1Tsp
Baking powder 1tsp
Orange തൊലി ചുരണ്ടിയത്1Tsp
ഉരുക്കിയ ബട്ടർ 1/4 cup
പഞ്ചസാര സിറപ്പിന്:
പഞ്ചസാര 1/2 cup
വെള്ളം 1/2 cup
Lemon juice 1Tsp
അലങ്കരിക്കാൻ :
കുതിർത്ത് തൊലി കളഞ്ഞ ബദാം.
Oven 180°C 10min preheat ചെയ്യണം.
തയാറാക്കുന്ന വിധം:
ഒരു ബൗളിൽ മുട്ട,തൈര്,പഞ്ചസാര ചീകിയ ഓറഞ്ച് തൊലി എന്നിവ നന്നായി മിക്സ് ചെയ്യുക. ശേഷം ഉരുക്കിയ ബട്ടർ മിക്സ് ചെയ്യണം .അതിലേക്ക് തേങ്ങ,റവ, ബാക്കിങ് പൗഡർ വാനില എസ്സെൻസ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് (കട്ടി കൂടുതലാണെങ്കിൽ 2tbsp പാൽ ചേർക്കാം) .ഒരു മയം പുരട്ടിയ baking tray il ഒഴിച്ച് ഒരു കത്തികൊണ്ട് വരഞ്ഞു വെക്കണം .മീതെ ബദാം വെക്കുക. പതുക്കെ ഒന്ന് അമർത്തി വെക്കണം.ശേഷം ഓവനിൽ 180°C il 35-40 മിനിറ്റ് bake ചെയ്യുക.
ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേര്ത്ത് നന്നായി തിളക്കുമ്പോൾ ലെമൺ juice ചേർക്കുക.തീ കുറച്ച് 5 മിനിറ്റ് തിളപ്പിച്ച് ഓഫാക്കുക.
Basbousa bake ചെയ്ത ശേഷം ആദ്യം വരഞ്ഞതിൽ കൂടി വീണ്ടും cut ആക്കുക. പഞ്ചസാര പാനി കുറച്ച് ചൂടോടെ തന്നെ ബസ്ബൂസയുടെ മീതെ എല്ലായിടത്തും തട്ടുന്ന വിധത്തിൽ ഒഴിച്ച് 1/2 മണിക്കൂർ വെച്ചശേഷം കഴിക്കാം.നല്ല സൂപ്പർ taste ആണുട്ടോ. Orange തൊലി ചീകിയതിന് പകരം റോസ് വാട്ടർ ചേർക്കാം .
0 Comments