Flash News

6/recent/ticker-posts

സജീവ മുസ്ലീം ലീഗ് പ്രവർത്തകൻ സലീപ്പയുടെ വിയോഗത്തിൽ അനുസ്മരിച്ചു കോൽമണ്ണയിലെ പ്രദേശ വാസികൾ.

Views

മലപ്പുറം :കോൽമണ്ണയിലെ സജീവ മുസ്ലീം ലീഗ് പ്രവർത്തകനും മഹല്ലിലെ എല്ലാ പരിപാടികളിലും മുൻപന്തിയിലുണ്ടായിരുന്ന സലീം എന്ന സലീപ്പയുടെ മരണം നാട്ടുകാരെ കണ്ണീരിലാഴ്ത്തി.
 തിങ്കളാഴ്ച രാവിലെ പതിവുപോലെ ജോലിക്കായി വീട്ടിൽ  നിന്നും ഇറങ്ങിയ സലീം കാട് വെട്ടി വൃത്തിയാകുന്നതിനിടെ തേനീച്ചകളുടെ കുത്തേറ്റ് മരിക്കുകയായിരുന്നു. മുസ്ലിം ലീഗിന്റെ എല്ലാ പരിപാടികളിലും നിറസാന്നിധ്യം ആയിരുന്ന അദ്ദേഹം നാട്ടിലെ പള്ളി, മദ്രസ്സ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു.
 കോൽമണ്ണയിൽ നടന്ന അനുസ്മരണ യോഗം മഹല്ല് ഖത്തീബ് ജാഫർ ഫൈസി ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ്‌ കൗൺസിലർമാരായ പരി അബ്ദുൽ ഹമീദ് സജീർ കളപ്പാടൻ, സദർ മുഅല്ലിം സമദ് ഉസ്താദ്, മഹല്ല് ഭാരവാഹികളായ  സയ്യിദ് ചെറുകുഞ്ഞികോയ തങ്ങൾ, എൻ എം അബ്ദുൽ ഹമീദ്, സുജ പട്ടർകടവൻ, സിദ്ധിഖ്  മാസ്റ്റർ തേക്കിണി, കുഞ്ഞുഫൈസി എൻ എം, കെ കെ ഹകീം, കമ്പർ ഷറഫു, നാട്ടുകാരായ ഫഹദ് മാനു, സുധാകരൻ മൂലയിൽ, ലത്തീഫ് മുസ്ലിയാർ, അനസ് തിരികോട്ടിൽ, സവാദ്  എൻ എം, താഹിർ കളപ്പാടൻ, ഖലീൽ കളപ്പാടൻ പ്രസംഗിച്ചു.


Post a Comment

0 Comments