Flash News

6/recent/ticker-posts

സിദ്ദിഖ് കാപ്പനെതിരെ ഗുരുതര കണ്ടെത്തലുകളുമായി യോഗി സര്‍ക്കാര്‍

Views


ഡല്‍ഹി: യുഎപിഎ കേസില്‍ അറസ്റ്റിലായ സിദ്ദിഖ് കാപ്പനെതിരെ ഗുരുതര കണ്ടെത്തലുകളുമായി യുപി സര്‍ക്കാര്‍. കൊടും ഭീകരന്‍ ഡാനിഷ് അബ്ദുല്ലയുടെ കൂട്ടാളിയാണ് കാപ്പനെന്നും തീവ്രവാദത്തിനു സോഫ്റ്റ്വെയര്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിശീലനം വിദേശത്തു നിന്നു സിദ്ദിഖ് കാപ്പനു ലഭിച്ചെന്നും യു പി പോലീസ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയിലും ജോര്‍ജിയയിലും ഗള്‍ഫ് രാജ്യങ്ങളിലും കാപ്പന്‍ നടത്തിയ വിദേശയാത്രകള്‍ ആരുടെ ചെലവില്‍ തുടങ്ങിയവയക്കൊക്കെ കൃത്യമായ തെളുവുകള്‍ യുപി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനമാണ് സിദ്ദിഖ് കാപ്പന്‍ നടത്തിയതെന്നു കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ കുറ്റം ചുമത്തിയിട്ടുള്ളത്.



Post a Comment

0 Comments