Flash News

6/recent/ticker-posts

പ്രവാസി വായ്പകള്‍ക്ക് അപേക്ഷിക്കാം

Views നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍.ഡി.പി.ആര്‍.എം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ) മൂന്നു ശതമാനം പലിശസബ്‌സിഡിയും നല്‍കുന്ന പദ്ധതി വഴി  ഈ സാമ്പത്തിക വര്‍ഷം ഇതുവരെ സംസ്ഥാനത്ത് 520 പ്രവാസികള്‍ നാട്ടില്‍ വിവിധ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.  10 കോടി രൂപ ഈ സംരംഭങ്ങള്‍ക്ക് സബ്സിഡി ഇനത്തില്‍ അനുവദിച്ചു. രണ്ടു വര്‍ഷത്തിലധികം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് അപേക്ഷിക്കാം. വായ്പയ്‌ക്കൊപ്പം സംരംഭകത്വ പിന്തുണയും നോര്‍ക്ക റൂട്ട്‌സ് നല്‍കുന്നുണ്ട്.  സംസ്ഥാനത്തെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകള്‍ വഴി വായ്പ ലഭിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്.  www.norkaroots.org ലൂടെയാണ് അപേക്ഷിക്കേണ്ടത്. കുടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടണം.  


Post a Comment

1 Comments

  1. നല്ല പരിപാടിയാണ് . മടങ്ങിവന്ന പ്രവാസികളിൽ 90% ആളുകകൾക്കും ആകെയുള്ളത് അഞ്ചോ പത്തോ ലക്ഷം രൂപ ചെലവാക്കി ഉണ്ടാക്കിയ ഒരു വീട് മാത്രമായിരിക്കും . ആ പാവങ്ങളെക്കൊണ്ട് പരിചയമില്ലാത്ത ഓരോ ബിസിനസ്സ് ചെയ്യിച്ചും വായിപ്പ കൊടുത്തും ഒന്നുരണ്ടു കൊല്ലത്തിനുള്ളിൽ കടബാധ്യതയുടെ നടുക്കടലിലാക്കി ആകെയുള്ള വീടും കൂടി ബാങ്കുകാർ ജപ്തി ചെയ്ത് അവരെ വഴിയാധാരമാക്കാനുള്ള പരിപാടിയാണ് ഇതെന്ന് തോന്നുന്നു . സംരംഭങ്ങൾക്കും വായിപ്പകൾക്കും പകരം മടങ്ങിവരുന്ന പ്രവാസികൾക്ക് വല്ല ജോലിയും തരമാക്കിക്കൊടുക്കാൻ ശ്രമിക്കൂ നോർക്കാ സാറന്മാരേ .

    ReplyDelete