Flash News

6/recent/ticker-posts

യുഎഇയിൽ ബൂസ്റ്റർ ഡോസ് കർശനമാക്കി ; ആപ്പിൽ പച്ച തെളിയാൻ ബൂസ്റ്റർ നിർബന്ധം

Views
അബുദാബി : ഒമിക്രോണിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിന് യുഎഇയിൽ ബൂസ്റ്റർ ഡോസ് നിയമം കർശനമാക്കി . രണ്ടാമത്തെ ഡോസ് കോവിഡ് വാക്സീൻ എടുത്ത് 6 മാസം പിന്നിട്ടിട്ടും ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ലഭിക്കില്ല . പിസിആർ ടെസ്റ്റ് എടുത്താലും പച്ച തെളിയില്ല . 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നിർബന്ധമാണെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചതിനു പിന്നാലെയാണ് 6 മാസ കാലാവധി തീർന്നവരുടെ അൽഹൊസൻ ആപ്പിൽ പച്ചയ്ക്കുപകരം ഗ്രേ നിറമായത് . ബൂസ്റ്റർ ഡോസ് എടുത്താലേ പച്ച തെളിയൂ . അബുദാബിയിൽ സർക്കാർ സ്ഥാപനങ്ങളിലേക്കും ഷോപ്പിങ് മാൾ ഉൾപ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രവേശനം ലഭിക്കാൻ ഗ്രീൻ പാസ് കാണിക്കണം . ഇതേക്കുറിച്ച് അറിയാതെ പിസിആർ ടെസ്റ്റ് എടുത്തതിന്റെ ബലത്തിൽ മാളിലെത്തിയ പലർക്കും ഗ്രീൻപാസില്ലാത്തതിനാൽ പ്രവേശനം നിഷേധിച്ചു . അബുദാബിയിലെ ദേശീയ ദിന പരിപാടികളിൽ പങ്കെടുക്കുന്നതിനും ഗ്രീൻപാസിനു പുറമെ 96 മണിക്കൂറിനകമുള്ള പിസിആർ നിർബന്ധമാക്കിയിരുന്നു . ടെസ്റ്റും

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments