Flash News

6/recent/ticker-posts

കച്ചേരിപ്പടി ബസ് സ്റ്റോപ്പ് അനാഥമായി;ബസ് സമയം വിളിച്ചോതാൻ ഇനി അസീസില്ല.!

Views
വേങ്ങര : വേങ്ങര കച്ചേരിപ്പടി ബസ് സ്റ്റോപ്പ് അനാഥമായി;ബസ് സമയം വിളിച്ചോതാൻ ഇനി അസീസില്ല.!
        കച്ചേരിപ്പടി സ്വദേശിയും പരേതനായ വാകേരി മുഹമ്മദിന്റെ മകനുമായ വാകേരി അബ്ദുൽ അസീസിന്റെ(45) നിര്യാണം നാടിനെ ദു:ഖത്തിലാഴ്ത്തി. എന്നും രാവിലെ കച്ചേരിപ്പടി ബസ് സ്റ്റോപ്പിലെത്തുന്ന അസീസ് വൈകീട്ട് തിരിച്ച് പോകുകയും ചെയ്യും. ബസ് കാത്തിരിക്കുന്നവർ ബസ് സമയം ചോദിച്ചാൽ മലപ്പുറം - പരപ്പനങ്ങാടി കോഴിക്കോട് റൂട്ടിലോടുന്ന എല്ലാ ബസുകളുടെയും സമയം കൃത്യമായി പറയാൻ അസീസിന് കഴിയും. നേരിയ ശാരീരിക വൈകല്യമുള്ള ആളായിരുന്നു ഇദ്ദേഹം.

      രണ്ട് ദിവസം മുമ്പ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ കിഡ്നി തകരാറിലാണെന്ന്  കണ്ടെത്തുകയും ചെയ്തു.തുടർന്ന് ഇന്നലെ രാത്രിയോടെ അദ്ദേഹം  മരണപ്പെടുകയായിരുന്നു.
വേങ്ങര പോപ്പുലർ ന്യൂസിന് വേണ്ടി വിവരങ്ങൾ കൈമാറിയത് അഷ്റഫ് ടു സ്റ്റാർ വെജിറ്റബിൾ ഷോപ്പ്, കച്ചേരിപ്പടി


Post a Comment

0 Comments