Flash News

6/recent/ticker-posts

ജീവനക്കാരുടെ പി.എഫ്. വിഹിതം അടച്ചില്ല; 'ചന്ദ്രിക' ഫിനാന്‍സ് ഡയറക്ടര്‍ അറസ്റ്റിൽ

Views

കോഴിക്കോട്: ജീവനക്കാരുടെ പി.എഫ്. തുക കുടിശ്ശിക വരുത്തിയ കേസിൽ മുസ്ലീം ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യുടെ ഫിനാൻസ് ഡയറക്ടർ പി.എം.എ സമീറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ജീവനക്കാർ നൽകിയ പരാതിയിലാണ് കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏതുസമയം വിളിച്ചാലും ഹാജരാകാമെന്ന വ്യവസ്ഥയിലാണ് സമീറിന് ജാമ്യം അനുവദിച്ചതെന്ന് പോലീസ് അറിയിച്ചു.

2017 മുതൽ ചന്ദ്രികയിലെ ജീവനക്കാരുടെ പി.എഫ് തുക അടയ്ക്കാനുണ്ട്. 2020-ലാണ് കേസ് റജിസ്റ്റർ ചെയ്തത്. ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന അന്വേഷണത്തിൽ പി.എം.എ സമീറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു


Post a Comment

0 Comments