Flash News

6/recent/ticker-posts

പുതുവത്സരാഘോഷം ‘ലൈവ്’ ആക്കി കോഴിക്കോട് ജില്ലാ ഭരണകൂടം

Views
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളില്‍ ‘ലൈവ്’ ഒരുക്കി ജില്ലാ ഭരണകൂടം. *‘പുതുലഹരികളോടൊപ്പം, ഷെയര്‍ ലൗവ് നോട്ട് ഡ്രഗ്സ്'* എന്ന പ്രമേയം മുന്‍‌നിര്‍ത്തി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്.

ആഘോഷങ്ങള്‍ ലഹരി മുക്തമായിരിക്കട്ടെ എന്ന ആശയം മുന്‍‌നിര്‍ത്തി സംഘടിപ്പിക്കുന്ന ഓണ്‍‌ലൈന്‍ ക്യാമ്പയിനോട് അനുബന്ധിച്ച് നിരവധി പൊതുജന പങ്കാളിത്ത പരിപാടികളാണ്‌ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയിട്ടുള്ളത്.

ന്യൂ ഇയര്‍ രാവായ ഇന്ന് രാത്രി 10 മണിക്ക് കലക്ടര്‍ കോഴിക്കോട് ഇന്‍സ്റ്റാഗ്രാം പേജ് വഴി നടക്കുന്ന പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം. മുന്‍‌കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ്‌ അവസരം. പാട്ട്, സ്റ്റാന്‍‌ഡ്‌അപ്പ് കോമഡി, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, മിമിക്രി തുടങ്ങിയ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാം. 

രജിസ്‌ട്രേഷന് ക്യു.ആര്‍. കോഡ് സ്കാന്‍ ചെയ്യുകയോ മൊബൈല്‍ നമ്പറുകളില്‍ വിളിക്കുകയോ ചെയ്യാം: 9847764000 . 8281491625
വിശദ വിവരങ്ങള്‍ക്ക് കലക്ടര്‍ കോഴിക്കോട് സാമൂഹ്യ മാധ്യമ പേജുകള്‍ സന്ദര്‍ശിക്കുക. 
കൂടുതൽ വിവരങ്ങള്‍ക്ക്: 8281083568 എന്ന നമ്പറിൽ ബന്ധപ്പെടാം.




Post a Comment

0 Comments