Flash News

6/recent/ticker-posts

സഊദിയിൽ നിന്നും നാട്ടിലേക്കുള്ള വഴി മധ്യേ മങ്കട സ്വദേശി കുഴഞ്ഞുവീണു മരണപ്പെട്ടു

Views
റിയാദ് : സൗദിയിൽ നിന്നും നാട്ടിലേക്കുള്ള  വഴി മദ്ധ്യേ വീടണയുന്നതിനു ഒരു മണിക്കൂർ മുൻപ് മലപ്പുറം സ്വദേശി മരണ പ്പെട്ടു.
മങ്കട ചേരിയം പരേതനായ കൂരിയാടൻ കുഞ്ഞാപ്പു കാക്കയുടെ മകൻ ശൗക്കത്ത്  (60) ആണ് മരണപ്പെട്ടത്. മൂന്ന് വർഷത്തിന് ശേഷം നാട്ടിലേക്ക് എത്തിയ ശൗകത്തിനെ സ്വീകരിക്കാൻ സഹോദരൻ സുലൈമാൻ കരിപ്പൂർ എയർപോർട്ടിൽ എത്തിയിരുന്നു.

സൗദി ഹായിലിൽ നിന്ന് ഷാർജ വഴി ഇന്നലെ കരിപ്പൂർ എയർപോർട്ടിൽ വിമാനമിറങ്ങി  വീട്ടിലേക്കുള്ള യാത്രമദ്ധ്യേ കുഴഞ്ഞു വീണു മരണപ്പെടുകയായിരുന്നു.വിമാനതാവളത്തിൽ നിന്ന് പുറത്തിറങ്ങി വീട്ടിലേക്കുള്ള യാത്രക്കിടെ വാഹനത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
.
ഭാര്യ :സുഹറ, മക്കൾ :റാസിഖ് (ദുബായ് ), റൂഖ്സാന, ഇർഫാന തസ്‌നി, മരുമക്കൾ : നിഷ്മ കാപ്പുങ്ങൽ ഉണ്ണ്യൽ (എടത്താനാട്ടുകര) ഹബീബ് ആലങ്ങാടൻ (വേരുംപിലാക്കൽ)ഖാലിദ് കുന്നശേരി (മങ്കട കൂട്ടിൽ ), സഹോദരങ്ങൾ : സുലൈമാൻ (കുവൈത്ത് ), ആയിഷ, സൈനബ, ആസ്യ, ലൈല,
കബറടക്കം ഇന്ന് മങ്കട ജുമാ മസ്ജിദ്  കബർസ്ഥാനിൽ നടക്കും.


Post a Comment

0 Comments