Flash News

6/recent/ticker-posts

കിറ്റക്‌സ് തൊഴിലാളികൾ ശ്രമിച്ചത് പോലീസുകാരെ ജീവനോടെ ചുട്ടുകൊല്ലാൻ; കത്തിച്ചത് മൂന്ന് പോലീസ് ജീപ്പുകൾ

Views എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സിലെ ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിൽ തകർക്കപ്പെട്ടത് മൂന്ന് പോലീസ് ജീപ്പുകൾ. ഇതിലൊന്ന് പൂർണമായും തീയിട്ട് നശിപ്പിച്ചു. പോലീസുകാരെ ജീപ്പിലിട്ട് ജീവനോടെ ചുട്ടുകൊല്ലാനായിരുന്നു കിറ്റക്‌സ് തൊഴിലാളികളുടെ ശ്രമം. നാട്ടുകാരാണ് ഇവർക്കിടയിൽ നിന്നും പോലീസുകാരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. 

മദ്യലഹരിയിലായിരുന്നു തൊഴിലാളികളുടെ അക്രമം. അഞ്ഞൂറോളം പേരാണ് ആക്രമണം നടത്തിയത്. സ്ഥലത്ത് സംഘർഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെയാണ് ഇവർ ആക്രമിച്ചതും ജീപ്പിനുള്ളിലിട്ട് തീയിട്ട് കൊല്ലാൻ ശ്രമിച്ചതും

തൊഴിലാളികളുടെ ആക്രമണത്തിൽ സിഐ അടക്കം അഞ്ച് പോലീസുകാർക്ക് പരുക്കേറ്റു. രാത്രിയോടെ തന്നെ കൂടുതൽ പോലീസ് സംഘം സ്ഥലത്ത് എത്തി കിറ്റക്‌സ് തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.



Post a Comment

1 Comments

  1. അന്യസംസ്ഥാനത്തൊഴിലാളികളെ കർശനമായി നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും അവർക്കിപ്പോൾ നൽകിയിട്ടുള്ള അമിതമായ സ്വാതന്ത്ര്യങ്ങളിൽ പലതും വെട്ടിക്കുറക്കുകയും ചെയ്യേണ്ടിയിരിക്കുന്നു . സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് മുകളിലേക്കു ചാഞ്ഞുവരികയാണെങ്കിൽ അടിയോടെ വെട്ടിക്കളയുന്നതായിരിക്കും ബുദ്ധി . അന്യസംസ്ഥാനത്തൊഴിലാളികളെ വെച്ച് ഒരു ഭാഗ്യപരീക്ഷണം നടത്താൻ സമയം ചെലവഴിക്കുന്നത് വിഡ്ഢിത്തമായിരിക്കും . ക്രിമിനൽ സ്വഭാവമുള്ളവരെയും ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞുകയറിവന്നവരെയും കേരളത്തിൽനിന്നും എന്നെന്നേക്കുമായി പുറത്താക്കണം .

    ReplyDelete