Flash News

6/recent/ticker-posts

അബൂദാബി മലപ്പുറം ജില്ല കെ.എം.സി.സി അക്ഷരകൂട്ട് പദ്ധതി തുടങ്ങി

Views

മലപ്പുറം: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച കെ.എം.സി.സിയുടെ അക്ഷരകൂട്ട് പദ്ധതി പ്രശംസാർഹമാണെന്നും പുതിയ കാലത്തും വായനക്ക് പ്രസക്തിയുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അബൂദാബി മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റിയുടെ അക്ഷര കൂട്ട് പദ്ധതി പാണക്കാട് ഹാദിയ സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാഥിതിയായി പങ്കെടുത്തു. അബൂദാബി മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഹിദായത്തുള്ള അധ്യക്ഷത വഹിച്ചു.പി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.പി.ഉബൈദുള്ള എം.എൽ.എ, സലീം കുരുവമ്പലം, ജനറൽ സെക്രട്ടറി കെ.കെ.ഹംസക്കോയ, ഹനീഫ മൂന്നിയൂർ, ടി.പി.എം ബഷീർ, അഹമ്മദ് ഷാജി, എ.പി.ഇബ്രാഹിം മുഹമ്മദ്, അഹമ്മദ് കുട്ടി മദനി, അബു ഹാജി കളപ്പാട്ടിൽ, ഹംസ ഹാജി മാറാക്കര, കോയ ഹാജി ളാകയിൽ, കരീം പുല്ലാണി, റഷീദ് മാറാക്കര, സലാം പുറത്തൂർ, അബ്ദുൽ ഖാദർ ചങ്ങരംകുളം പ്രസംഗിച്ചു.


Post a Comment

0 Comments