Flash News

6/recent/ticker-posts

സ്ഥാപകദിനത്തിൽ സോണിയ ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടി വീണു; വേദി വിട്ട് അധ്യക്ഷ

Views
സ്ഥാപകദിനത്തിൽ സോണിയ ഉയർത്തിയപ്പോൾ പതാക പൊട്ടി വീണു; വേദി വിട്ട് അധ്യക്ഷ

           
ഇന്ത്യൻ നാഷണൽ കോൺഫറൻസിന്റെ സ്ഥാപക ദിനാചരണത്തിൽ അധ്യക്ഷ സോണിയ ഗാന്ധി ഉയർത്തിയ പാർട്ടി പതാക താഴെ പതിച്ചു. 137-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് പതാക ഉയർത്തുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്.

🔹 വീഡിയോ കാണുക. 




രാവിലെ 9.45ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പതാക വന്ദനം നടത്തുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. സേവാദൾ പ്രവർത്തകരെ അഭിവാദ്യം ചെയ്തശേഷം ദേശീയഗീതാലാപനം നടന്നു. അതിനുശേഷമാണ് സോണിയാ ഗാന്ധി പാർട്ടി പതാക ഉയർത്തിയത്. കൊടിമരത്തിൽ പതാക ഉയർത്തുന്നതിനിടെ കയർ വലിച്ചപ്പോൾ കെട്ട് പൊട്ടി പതാക താഴെവീഴുകയായിരുന്നു.സേവാദൾ പ്രവർത്തകർ കൊടിമരത്തിന് മുകളിൽ കയറി പതാക പുനസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനെ തുടർന്ന് ക്ഷുഭിതയായ സോണിയാ ഗാന്ധി എഐസിസി ആസ്ഥാനത്തുള്ള തന്റെ മുറിയിലേക്ക് പോയി. തുടർന്ന് സേവാദൾ പ്രവർത്തകർ പണിപ്പെട്ടാണ് രണ്ടാമതും പതാക ഉയർത്താനായി സോണിയ ഗാന്ധിയെ എത്തിച്ചത്.


Post a Comment

0 Comments