Flash News

6/recent/ticker-posts

ബനാന ലീഫ് ഹൽവ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു വെറൈറ്റി ഹൽവ. അതും വായിൽ ഇട്ടാൽഅലിഞ്ഞു പോകും

Views
Banana leef Halwa
ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു വെറൈറ്റി ഹൽവ. അതും വായിൽ ഇട്ടാൽ
അലിഞ്ഞു പോകും


ചേരുവകൾ 
--------------------
പാളയകോടൻ വാഴയില 
വെള്ളം 
കോൺഫ്ലവർ 1cup
പഞ്ചസാര 1cup
പാൽ 3/4cup
ഗീ 
നട്സ്

വാഴയില കഴുകി ചെറിയതായി മുറിക്കുക. മിക്സിയുടെ ചെറിയ ജാറില് 1/2ഗ്ലാസ്‌ വെള്ളവും ഒഴിച്ച് അരച്ചു നീര് എടുക്കുക. 
1cup കോൺഫ്ലവർ, 1cup പഞ്ചസാര ഇവ വാഴയില നീരില് ചേർത്തു ഇളക്കി വെക്കുക. അതിലേക്കു 1/4cup വെള്ളവും 3/4cup പാലും ചേർക്കുക.  അടി കട്ടിയുള്ള ഒരു പാത്രത്തിൽ 2tbsp ഗീ ഒഴിച്ച് ചൂടാക്കുക. അതിലേക്കു ആവിശത്തിനു നട്സ് ചേർത്തു മൂപ്പിക്കുക.  അതിന് ശേഷം റെഡി ആക്കി വെച്ചിട്ടുള്ള മിക്സ്‌ ഒഴിച്ച് ലോ ഫ്ളയിൽ  ഇളക്കുക. കുറുകി വരുന്നതുനു അനുസരിച്ചു ഗീ ചേർക്കാം. പാനിൽ നിന്ന് വിട്ടുവരുന്നതാണ് പരുവം. റെഡി ആയാൽ ഒരു പാത്രത്തിൽ ചൂടോടുകൂടി ഒഴിച്ച് സെറ്റ് ചെയ്യാം.  തണുത്ത ശേഷം കട്ട്‌ ചെയ്യാവുന്നതാണ്. 


Post a Comment

0 Comments