Flash News

6/recent/ticker-posts

വടകരയിൽ വൻ തീപിടുത്തം

Views
 കോഴിക്കോട് വടകര താലൂക്ക് 
ഓഫീസ് കെട്ടിടത്തിൽ തീപിടുത്തം


കോഴിക്കോട് വടകര നഗരത്തിൽ മിനി സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിൽ വൻ തീപ്പിടുത്തം. പുലർച്ച അഞ്ചരയോടെയാണ് അഗ്‌നിബാധയുണ്ടായത്.

ഓഫീസ് കെട്ടിടത്തിന്റെ നല്ലൊരു ഭാഗവും തീ വിഴുങ്ങിയ നിലയാണ്. ഓഫീസിലെ രേഖകളും കംപ്യൂട്ടറുകളും കത്തിനശിച്ചു.

തൊട്ടടുത്തുള്ള സബ് ജയിലിലേക്കും ട്രഷറിയിലേക്കും തീ പടർന്നു. വടകരയിൽ നിന്നും നാദാപുരത്ത് നിന്നും അഗ്‌നിരക്ഷാ സേന എത്തി തീയണക്കുകയാണ്. എങ്ങനെയാണ് അഗ്‌നിബാധ ഉണ്ടായതെന്ന് വ്യക്തമല്ല.

വീഡിയോ 👇






അപകട കാരണം വ്യക്തമല്ല ഫയർഫോഴ്സും പോലീസും രക്ഷാപ്രവർത്തനം തുടങ്ങി.ഇന്ന് പുലർച്ചെയാണ് താലൂക്ക് ഓഫീസിന് സമീപത്തെ ഓടുമേഞ്ഞ കെട്ടിടത്തിൽനിന്ന് തീപിടുത്തമുണ്ടായത്


Post a Comment

0 Comments