ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കിയ 2021-2022 വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. 46 ഗ്രാമ പഞ്ചായത്തുകളുടെയും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളുടെയും ആറ് നഗരസഭകളുടെയും പദ്ധതികൾക്ക് യോഗം അംഗീകാരം നൽകി.
യോഗത്തിൽ നഗര സഞ്ജയ പദ്ധതി സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തി. ഈ മാസം 16 ന് കോർപറേഷൻ ഓഫീസിൽ നഗര സഞ്ജയ പദ്ധതിയെ സംബന്ധിച്ച് ചർച്ച ചെയ്യാനായി ജോയിന്റ് പ്ലാനിങ് കമ്മിറ്റി കൂടാൻ യോഗത്തിൽ തീരുമാനമായി. 22-27 വരെയുള്ള പഞ്ചവത്സര പദ്ദതിയുടെ മുന്നോടിയായി സ്‌റ്റാറ്റസ് റിപ്പോർട്ട്,
വികസന രേഖ എന്നിവ തയ്യാറാക്കൽ
സംബന്ധിച്ച ജില്ലാ തല ശിൽപശാല 23ന് നടത്താൻ തീരുമാനമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, മേയർ ഡോ ബീന ഫിലിപ് 1 ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, പ്ലാനിംഗ് ഓഫീസർ ടി ആർ മായ, എഡിഎം സി മുഹമ്മദ് റഫീഖ്, വിവിധ തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ ആസൂത്രണ സമിതി അംഗങ്ങൾ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
0 Comments