Flash News

6/recent/ticker-posts

ചാമ്പ്യമാരുടെ നെഞ്ചത്തു 'മൂന്നാന' പൂരം നടത്തി ബ്ലാസ്റ്റേഴ്‌സ്

Views
ചാമ്പ്യമാരുടെ നെഞ്ചത്തു 'മൂന്നാന' പൂരം നടത്തി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിയെ പഞ്ഞിക്കിട്ട് രണ്ടാം ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കൊമ്പന്മാർ വിജയിച്ചത്.ലീഗിലെ ഒന്നാം സ്ഥാനക്കാരെ കേരള ബ്ലാസ്റ്റേഴ്സ് വിറപ്പിക്കുന്നതാണ് മത്സരത്തിലുട നീളം കണ്ടത്‌.

മുംബൈ സിറ്റിക്ക് അവസരം നൽകാതെ കളി നിയന്ത്രിച്ച കേരള ബ്ലാസ്റ്റേഴ്സ് 28ആം മിനുട്ടിൽ ലീഡ് എടുത്തു. പെനാൾട്ടി ബോക്സിൽ നിന്ന് ഡിയസ് നൽകിയ മികച്ച ബോൾ ഒരു പവർഫുൾ ഹാഫ് വോളിയിലൂടെ സഹൽ അബ്ദുൽ സമദ് വലയിൽ എത്തിച്ചു.പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മികച്ച വോളിയിലൂടെ അൽവരോ വാസ്ക്വസ് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോൾ നേടിയത്.നാലു മിനിറ്റുകൾക്കകം ബോക്സിനകത്ത് മൊർത്താഡ ഫാൾ ജോർജ് ഡിയസിനെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു.കിക്കെടുത്ത ഡിയാസ് പന്ത് വലയിലാക്കി.ഫാൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മുംബൈക്ക് ഇന്ന് തിരിച്ചടിയായി.

വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ആറ് മത്സരത്തിൽ നിന്നും ഒൻപതു പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു🤺.തോറ്റെങ്കിലും മുംബൈ 15 പോയിന്റോടെ ഒന്നാമത് തന്നെ തുടരുന്നു🙋‍♂.

💛 കേരള ബ്ലാസ്റ്റേഴ്സ് - 3⃣
⚽️ S.Samad 27'
⚽️ A.Vazquez 47'
⚽️ J.Pereyra Diaz 51'

💙 മുംബൈ സിറ്റി - 0⃣
🟥 M.Fall 50'






Post a Comment

0 Comments