Flash News

6/recent/ticker-posts

പോക്കുവരവ് കഴിഞ്ഞ വസ്തുവകകളിൽ ഉടമസ്ഥന് പൂർണ്ണ അവകാശം ഉണ്ടായിരിക്കുമൊ..?

Views

പോക്കുവരവ് കഴിഞ്ഞ വസ്തുവകകളിൽ ഉടമസ്ഥന് പൂർണ്ണ അവകാശം ഉണ്ടായിരിക്കുമൊ?


പുതിയതായി വാങ്ങിയ വസ്തുവകകൾ രജിസ്റ്റർ ചെയ്തതിനു ശേഷം പോക്കുവരവ് ചെയ്ത് കരം അടച്ചാൽ വസ്തു വകകളിൻമേലുള്ള ഉടമസ്ഥാവകാശം ഉറപ്പായി എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ ഭൂമിയിലുള്ള ഉടമസ്ഥാവകാശം മാറ്റുന്നതിനനുസരണമായി വില്ലേജ് റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഭൂവുടമകളുടെ പേരുവിവരങ്ങൾ ഭൂനികുതി പിരിക്കുന്ന ആവശ്യത്തിനായി മാറ്റം വരുത്തുന്ന സമ്പ്രദായത്തെയാണ് പോക്ക് വരവ്, ജമമാറ്റം, പതിവ് മാറ്റം, പട്ടമാറ്റം എന്നീ പേരുകളിൽ അറിയപ്പെടുന്നത്.

വസ്തുവകകൾ പോക്കുവരവ് ചെയ്യുന്നത് ഭൂമിയിൽ സർക്കാരിലേക്കുള്ള  നികുതി അടക്കുവാനുള്ള ആവശ്യത്തിലേക്കാണ്.

"ഒരു വ്യക്തിക്ക് വസ്തുവിന്മേൽ ഉള്ള ഉടമസ്ഥാവകാശത്തെ ഉണ്ടാക്കുവാനോ ഇല്ലാതാക്കാനോ പോക്കുവരവ് കൊണ്ട് സാധിക്കുകയില്ല"

പോക്കുവരവു നടപടികളിലൂടെ തണ്ടപ്പേർ കണക്ക് പുതുക്കുക വഴി യാതൊരാൾക്കും ഭൂമിയിൽ നിയമപരമായ അവകാശങ്ങൾ സിദ്ധിച്ചതായി  കണക്കാക്കാൻ പാടില്ലാത്തതാണ്.

വസ്തുവിന്മേൽ അവകാശ  തർക്കമുണ്ടെങ്കിൽ വസ്തുവിന്റെ ഉടമസ്ഥാവകാശം നിർണയിക്കുന്നതിനായി അനുയോജ്യമായ കോടതി നടപടികൾ ആവശ്യമായി വരുന്നതാണ്. അവകാശ തർക്കങ്ങൾ തീർക്കുവാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് അധികാരം ഇല്ലാത്തതുമാണ്.

വില്ലേജ് മാന്വൽ സെക്ഷൻ 172 ലും Surajbhan v. Financial Commissioner, Suman Varma v. Union of India എന്നീ കേസുകളിലും സുപ്രീം കോടതി മേൽപ്പറഞ്ഞ കാര്യങ്ങൾ വിശദമാക്കിയിട്ടുണ്ട്.
..................................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിനു ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.


Post a Comment

0 Comments