Flash News

6/recent/ticker-posts

മലബാർ രുചിയിൽ ഒരു കൂന്തൾ നിറവ്

Views
മലബാർ രുചിയിൽ 
ഒരു കൂന്തൾ നിറവ്
 

ആവശ്യമായ സാധനങ്ങൾ

1-കൂന്തൾ -12 എണ്ണം
2-പച്ചരി- 2 കപ്പ്
3- ചോറ്-1 കപ്പ്
4-ചുവന്നുള്ളി-10
5-ഇഞ്ചി-1 ടീസ്പൂൺ
6-വെളുത്തുള്ളി-1ടീസ്പൂൺ
7- ഉലുവ - ടീസ്പൂൺ
8-തേങ്ങ-1  1/2 കപ്പ്
9- കറിവേപ്പില
10- ഉപ്പ്
11-വെള്ളം-5-6 കപ്പ്
വാഴയില
പച്ച ഈർക്കിൽ

തയ്യാറാക്കുന്ന വിധം

കൂന്തൾ നന്നായി ക്ലീൻ ചെയ്തു തലയും ഉടലും വേറെ ആക്കി വെക്കുക.
വേവിച്ചു വെച്ച ചോറ് മുക്കാൽകപ്പ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക.ഇതിലേക്ക് 4 മുതൽ 9 വരെയുള്ള ചേരുവകൾ പകുതിയോളം ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക.നന്നായി മിക്സ് ചെയ്യുക.കൂന്തളിൽ പഞ്ഞീൻ ഉണ്ടെങ്കിൽ ഈ ചോറിൽ ചേർത്ത് കൊടുത്താൽ നല്ല രുചിയായിരിക്കും.തയ്യാറാക്കിവെച്ച ചോറിന്റെ കൂട്ട് കൂന്തളിന്റെ അകത്തോട്ട് മുക്കാൽ ഭാഗം വരെ നിറച്ച് കൊടുക്കുക.മുഴുവനായി നിറച്ചാൽ കൂന്തൾ വെന്തുവരുമ്പോൾ പൊട്ടിപ്പോകാൻ ചാൻസ് ഉണ്ട് .നിറച്ചുവെച്ച കൂന്തളിൻറെ അവസാനഭാഗത്ത് ഈർക്കിൽ കുത്തി അടച്ചുവെക്കുക.
നന്നായി കഴുകിയെടുത്ത് പച്ചരി ഒരു പാത്രത്തിൽ ഇട്ടു കൊടുക്കുക.ഇതിലേക്ക് 4 മുതൽ 9 വരെ ഉള്ള ചേരുവകളുടെ ബാക്കി പകുതി ഇട്ടുകൊടുക്കുകഇതിലേക്ക് കൂന്തളിന്റെ തലയും മറ്റു ഭാഗങ്ങളും ഇട്ടുകൊടുക്കാം. കുന്തളിൽ നിറച്ച ചോറിൽ ബാക്കിയുണ്ടെങ്കിൽ അതും കൂടി ഇതിലേക്ക് ചേർക്കാം.ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക.ഇനി ഒരു കുക്കറിൽ അടിയിൽ വാഴയില ഇട്ട് ഈ കുഴച്ചുവെച്ച കൂട്ട് ഇട്ടുകൊടുക്കാം.ഇതിന്റെ മുകളിലായി നിറച്ചുവച്ച കൂന്തളും നിരയായി വച്ചു കൊടുത്ത് വെള്ളവും ഒഴിച്ച് ഒരു 2-3 വിസിൽ അടിച്ചെടുത്ത് വേവിച്ചെടുക്കുക.
രുചികരമായ കൂന്തൾ നിറവ് തയ്യാർ.@s


Post a Comment

0 Comments