Flash News

6/recent/ticker-posts

വേങ്ങര മണ്ഡലത്തെ കാക്കുന്ന ഡിവൈഡറുകൾ..!

Views
വേങ്ങര മണ്ഡലത്തെ കാക്കുന്ന ഡിവൈഡറുകൾ..!


വേങ്ങര: ആഘോഷമാക്കി  വർഷങ്ങൾക്കു മുമ്പ്  വേങ്ങരയിൽ  ഗതാഗതതടസ്സം ഒരു പരിധിവരെ സമാധാനപ്പെടുത്തിയ ഡിവൈഡറുകൾ ഇന്ന് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അനാഥമായി കഴിയുകയാണ്.

ആദ്യമായി വേങ്ങരയിൽ ഒരു ഡിവൈഡർ സ്ഥാപിക്കുന്നത് വേങ്ങര സ്റ്റേഷൻ എസ് ഐ ഹക്കീം എന്നവരുടെ അഭ്യർത്ഥനപ്രകാരം എസ് എസ് റോഡ് സൗഹൃദ കൂട്ടായ്മ സ്വന്തം ചിലവിൽ പത്തോളം  ഡിവൈഡറുകൾ സ്ഥാപിച്ചായിരുന്നു തുടക്കം കുറിച്ചത്.പക്ഷേ, അന്ന് അത് സ്ഥാപിച്ച  ആ പ്രദേശത്തെ സാമൂഹികവിരുദ്ധർ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ അത് ഇളക്കിമാറ്റി പിഴുതെറിഞ്ഞു.

അതിൽ നിന്നും പിന്മാറാത്ത എസ് എസ് റോഡ് സൗഹൃദ കൂട്ടായ്മ 2018 ജൂലൈ 31 ഓഗസ്റ്റ് 1 തീയതികളിൽ വേങ്ങര എസ് ഐ സംഗീത് പുനത്തിലിന്റെ ആവശ്യപ്രകാരം കൂടുതൽ ഡിവൈഡർ എന്ന പദ്ധതിക്ക് ശ്രമമാരംഭിച്ചു. റഷീദ് സീനത്ത്, കുണ്ടുപുഴക്കൽ സിമന്റ്, നസീമ വെഡിങ് സെന്റർ എന്നീ സ്ഥാപനങ്ങൾ പണം മുടക്കാൻ തയ്യാറാണ് എന്ന വാക്കിന്റെ അടിസ്ഥാനത്തിൽ എസ് എസ് റോഡ് സൗഹൃദ കൂട്ടായ്മ പ്രവർത്തകർ എസ് റോഡിലെ ഇൻഡസ്ട്രിയൽ കമ്പനിയിൽ പണികഴിപ്പിച്ചു വിവിധ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ നൽകി വേങ്ങരയിൽ ഭംഗിയുള്ള ഡിവൈഡറുകൾ ഒരുങ്ങി

 പിന്നീട് അത് വാട്സാപ്പ് ഗ്രൂപ്പുകൾ വിവിധ സംഘടനകൾ ക്ലബുകൾ വന്നതോടുകൂടി പുതിയ ഡിവൈഡർ വേങ്ങരയിൽ  സ്ഥാപിതമായി.

 തുടക്കത്തിൽ നല്ല ആശയമെന്നോണം പൂർണ്ണ വിജയത്തിൽ എത്തിയ ഡിവൈഡറുകൾ പിന്നീട് സ്വന്തം സ്ഥാപനങ്ങളിലേക്ക് വഴിയൊരുക്കാൻ ചില  വ്യാപാര സ്ഥാപനങ്ങൾ
അത് അവിടെ നിന്നും മാറ്റി. പിന്നീട് അത് മറ്റുള്ള വ്യാപാര സ്ഥാപനങ്ങളും ആ പാത പിന്തുടർന്നത് കാരണം  ഡിവൈഡറുകൾ ശോഷിച്ച് സിനിമ ഹാൾ ജംഗ്ഷനിൽ മാത്രം നിലനിൽക്കുന്നു. 

പോലീസ് സ്റ്റേഷൻ  നിലനിൽക്കുന്നത് കൊണ്ട് മാത്രമാവും ആ പരിധിയിലെ കുറച്ച് ഡിവൈഡറുകൾ അവിടെ നിലനിൽക്കുന്നത്.

ഇന്ന് ഡിവൈഡറുകൾ വേങ്ങര മണ്ഡലത്തിലെ ആറോളം പഞ്ചായത്തുകളിൽ വിവിധ സ്ഥലങ്ങളിൽ അനാഥമായി വിശ്രമിക്കുകയാണ് .ചില ഡിവൈഡറുകൾ പല കോൺട്രാക്ടർമാർക്ക് തണൽ ആകുമ്പോൾ മറ്റ് ചിലത് റോഡിന്റെ സ്പീഡ് കുറക്കാൻ നോ പാർക്കിങ് ബോർഡ് ആയും വാഹന പാർക്കിംഗ് ഏരിയ തരംതിരിച്ചും എന്തിനു പറയുന്നു പൊതുജനങ്ങളുടെ വീട്ടിലെ ആവശ്യങ്ങൾക്ക് പോലും  മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നിലകൊള്ളുന്നു .മറ്റു ചിലത് കൊണ്ടുപോയവർ എടുത്തു വെക്കാത്തത് കാരണം റോഡിന്റെ ഓരം ചേർന്നു വിശ്രമിക്കുന്നു. ചിലത് തൂക്കി വില്പന വരെ നടത്തിയതായി വരെ പറയപ്പെടുന്നു.

ഈ കഴിഞ്ഞ കൊവിഡ് സമയത്ത് ലോക്ക് ഡൗൺ  പ്രഖ്യാപിച്ച സമയങ്ങളിൽ റോഡ് ബ്ലോക്ക് ചെയ്യുന്നതിന്റെ ഭാഗമായി പോലീസിന്റെ അറിവോടുകൂടി ട്രോമാകെയർ പോലീസ് വളണ്ടിയേഴ്സ് പോലുള്ളവരും അതതു പ്രദേശത്തെ സന്നദ്ധസംഘടനകളും എടുത്തു കൊണ്ടു പോയ ഡിവൈഡറുകൾ പിന്നീട് പ്രസ്തുത സ്ഥാനത്ത്  സ്ഥാപിക്കാൻ പോലീസും ഈ സന്നദ്ധ സംഘടനകൾ ഒന്നും തന്നെ തയ്യാറായില്ല എന്ന വസ്തുതയാണ് പരമാർത്ഥം.

നിലവിൽ പോലീസ് ട്രോമാകെയർ വ്യാപാരി വ്യവസായി  വിവിധ സന്നദ്ധ സംഘടനകൾ ചേർന്ന 23 അംഗ കമ്മിറ്റിയും ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ഇതിനുണ്ട്  പക്ഷേ ആ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലി ആക്കി വെച്ചിരിക്കുകയാണ് 

ഇന്ന് വീണ്ടും വേങ്ങര പല ദിവസങ്ങളിലും  ബ്ലോക്കിന്റെ പിടിയിലാണ്  വിവിധ ആവശ്യങ്ങൾക്ക് കൊണ്ടുപോയ ഡിവൈഡറുകൾ ഈ സംഘടനകൾ  കൊണ്ടുപോയ അതേ ആവേശത്തിൽ തന്നെ  മാറ്റി സ്ഥാപിക്കാൻ മുൻകൈ എടുത്താൽ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് മാറ്റി സ്ഥാപിക്കാവുന്നതെയൊള്ളൂ... അങ്ങനെ ചെയ്താൽ ഒരു പരിധിവരെ വേങ്ങര ഗതാഗതതടസ്സം ഇല്ലാതെ പോകാൻ സാധിക്കും

 വേങ്ങര പോലീസ്, പൊലീസ് വളണ്ടിയേഴ്സ്, ട്രോമാകെയർ ,ഇ ആർ എഫ് ,വിവിധ ക്ലബ്ബ് പ്രവർത്തകർ ചേർന്ന്  വിവിധ ഇടങ്ങളിൽ വിശ്രമിക്കുന്ന ഡിവൈഡറുകൾ മാറ്റിസ്ഥാപിക്കാൻ ഇടപെടണമെന്നാണ് ജനങ്ങളുടെ അഭ്യർത്ഥന.

 വേങ്ങര ടൗൺ കാക്കേണ്ട ഡിവൈഡറുകൾ ഇന്ന് വേങ്ങര  മണ്ഡലം തന്നെ കാക്കുകയാണ് 

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

1 Comments

  1. ഡിവൈഡറുകളുടെ കഥയെക്കാൾ ദുരിതപൂർണമാണ് മലപ്പുറം ജില്ലയിലെ സ്പീഡ് കൺട്രോൾ ലൈനുകളുടെ അവസ്ഥ . റോഡിനു വിലങ്ങനെ വരച്ചുവെച്ചിരിക്കുന്ന വെള്ള നിറത്തിലുള്ള അൽപ്പം തടിച്ച വരകൾ യാത്രക്കാർ ശ്രദ്ധിച്ചിരിക്കും . അവിടെ അൽപ്പം സ്പീഡ് കുറച്ചു മുന്നോട്ട് പോകണമെന്നാണ് ഈ വരകൾ കൊണ്ട് റോഡ് എഞ്ചിനീയർമാർ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് തോന്നുന്നു . ഈ വരകൾ ചെറിയൊരു ജെർക് (കുലുക്കം ) വാഹനയാത്രക്കാർക്ക് ഉണ്ടാക്കുന്നതുകാരണം ബഹുമാന്യരായ ഡ്രൈവന്മാർ ഈ വര ഒഴിവാക്കി കാൽനടയാത്രക്കാരുടെ നെഞ്ചത്തോട്ടു ഇറക്കി ഓടിച്ചുകൊണ്ടിരിക്കുകയാണ് . ഇത്‌ കാരണം വൃദ്ധരും കുട്ടികളുമടങ്ങുന്ന കാൽനടയാത്രക്കാരുടെ ജീവന് തന്നെ വൻ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് . ഒന്നുകിൽ ഈ വെളുത്തവരകൾ ചെത്തിക്കളയണം . അല്ലെങ്കിൽ ആസ്ഫാൾട്ട് ഇട്ട സ്ഥലം മുഴുവനായും ഈ വരകൾ നീട്ടി വരയ്ക്കണം . അല്ലാത്തപക്ഷം വാഹനങ്ങളിടിചുള്ള കാൽനടയാത്രക്കാരുടെ മരണം ഇവിടെയൊരു നിത്യസംഭവം ആകാനിടയുണ്ട് . ബഹുമാനപ്പെട്ട റോഡ് എഞ്ചിനിയർമാർ ഇത്തരം പരിഷ്കാരങ്ങൾ റോഡിൽ ഏർപ്പെടുത്തുമ്പോൾ അതിബഹുമാന്യരായ നമ്മുടെ വാഹന ഡ്രൈവർമാരുടെ മാനസികനിലവാരവും സാമൂഹ്യബോധവും കൂടി കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണ്. വെളുക്കാൻ തേക്കുന്നത് പാണ്ടാവുകയും കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയാവുകയും ചെയ്യുന്ന പരിഷ്ക്കാരങ്ങൾ ദയവായി ഒഴിവാക്കണം എന്നഭ്യർത്ഥിക്കുന്നു.

    ReplyDelete