Flash News

6/recent/ticker-posts

മൾട്ടി ലെയർ നെറ്റ്​വർക്ക്​ മാർക്കറ്റിങ്ങിന്​​​​ വിലക്ക്; മ​ണി ചെ​യി​ൻ പ​ദ്ധ​തി​ക​ൾ​ക്കും നി​രോ​ധ​നം

Views


മണിചെയ്ന്‍ മാര്‍ക്കറ്റും എം.എല്‍.എം മാര്‍ക്കറ്റിംഗും നിരോധിച്ച്  കേന്ദ്രസര്‍ക്കാര്‍; 
90 ദിവസത്തിനുള്ളില്‍ നിയമം ബാധകം


നേ​രി​ട്ടു​ള്ള വി​ൽ​പ​ന​യു​ടെ മ​റ​വി​ൽ പി​ര​മി​ഡ്​ പ​ദ്ധ​തി വേ​ണ്ട

ന്യൂ​ഡ​ൽ​ഹി: മ​ൾ​ട്ടി ലെ​യ​ർ നെ​റ്റ്​​വ​ർ​ക്ക്​ മാ​ർ​ക്ക​റ്റി​ങ്​​​ വി​ല​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. നേ​രി​ട്ടു​ള്ള വി​ൽ​പ​ന​യു​ടെ (ഡ​യ​റ​ക്​​ട്​ ​സെ​ല്ലി​ങ്​​) മ​റ​വി​ൽ ആ​ളു​ക​ളെ ക​ണ്ണി​ചേ​ർ​ത്ത്​ വി​വി​ധ ത​ട്ടു​ക​ളി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യാ​ണ്​ വി​ല​ക്കി​യ​ത്. നീ​തി​പൂ​ർ​വ​ക​മ​ല്ലാ​ത്ത വ്യാ​പാ​ര രീ​തി​യാ​ണ്​ ഡ​യ​റ​ക്​​ട്​ സെ​ല്ലി​ങ്ങി​ലു​ള​ള​തെ​ന്ന്​ കേ​ന്ദ്ര ഉ​പ​ഭോ​ക്​​തൃ -ഭ​ക്ഷ്യ വി​ത​ര​ണ മ​​ന്ത്രാ​ല​യ​ത്തി​ലെ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി അ​നു​പ​മ മി​ശ്ര പ​റ​ഞ്ഞു. പ്രൈ​സ്​ ചി​റ്റ്​​സ്​ ആ​ൻ​ഡ്​ മ​ണി സ​ർ​ക്കു​ലേ​ഷ​ൻ സ്​​കീം നി​രോ​ധ​ന നി​യ​മ​ത്തി‍െൻറ ര​ണ്ടാം വ​കു​പ്പി​ൽ വ​രു​ന്ന മ​ണി ചെ​യി​ൻ പ​ദ്ധ​തി​ക​ൾ​ക്കും കേ​ന്ദ്രം നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ആ​ളു​ക​ളെ പു​തു​താ​യി ചേ​ർ​ക്കു​ന്ന​തി​ന്​ അ​നു​സ​രി​ച്ച്​ പ​ണം ല​ഭി​ക്കു​ന്ന​ പി​ര​മി​ഡ്​ മാ​തൃ​ക​യാ​ണി​ത്.

ആ​ദ്യം ചേ​രു​ന്ന​വ​ർ മു​ക​ൾ​ത​ട്ടി​ലും പി​ന്നീ​ട്​ ചേ​രു​ന്ന​വ​ർ താ​ഴേ ത​ട്ടി​ലു​മാ​യി വീ​ണ്ടും ആ​ളു​ക​ളെ ചേ​ർ​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന മ​ൾ​ട്ടി​ലെ​യേ​ഡ്​ (മ​ൾ​ട്ടി ലെ​വ​ൽ) നെ​റ്റ്​​വ​ർ​ക്ക്​ ആ​ണ്​ ‘പി​ര​മി​ഡ്​ സ്​​കീം’ എ​ന്ന്​ പു​തി​യ വി​ജ്ഞാ​പ​ന​ത്തി​ൽ കേ​ന്ദ്രം പ​റ​യു​ന്നു. കേ​ര​ള​ത്തി​ൽ സ​ജീ​വ​മാ​യ മി​ക്ക വി​ദേ​ശ, ഇ​ന്ത്യ​ൻ മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ ഇ​ങ്ങ​നെ​യാ​ണ്.

പു​തി​യ വി​ജ്ഞാ​പ​ന​പ്ര​കാ​രം ഡ​യ​റ​ക്ട്​ സെ​ല്ലി​ങ്ങി​ന്​ കേ​ന്ദ്രം പു​തി​യ നി​ർ​വ്വ​ച​ന​വും കൊ​ണ്ടു​വ​ന്നു. ഒ​രു സ്​​ഥാ​പ​ന​മോ ക​മ്പ​നി​യോ നേ​രി​ട്ടു​ള്ള വി​ൽ​പ​ന​ക്കാ​രി​ലൂ​ടെ ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​താ​ണ്​ ഡ​യ​റ​ക്​​ട്​ സെ​ല്ലി​ങ്. ഈ ​ക​മ്പ​നി​ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ച​ട്ട​ങ്ങ​ളും കേ​ന്ദ്രം പു​റ​ത്തി​റ​ക്കി. ഇ​ത്ത​രം ക​മ്പ​നി​ക​ൾ​ക്ക്​ ഇ​ന്ത്യ​യി​ൽ ഒ​രു ഓ​ഫി​സ്​ എ​ങ്കി​ലും ഉ​ണ്ടാ​ക​ണം.​ ത​ങ്ങ​ളു​ടെ എ​ല്ലാ വി​ൽ​പ​ന​ക്കാ​ർ​ക്കും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ന​ൽ​ക​ണം.

ക​മ്പ​നി സെ​ക്ര​ട്ട​റി വി​ൽ​പ​ന​ക്കാ​രു​മാ​യി രേ​ഖാ​മൂ​ലം ക​രാ​റി​ലേ​ർ​പ്പെ​ട​ണം. വി​ൽ​പ​ന​ക്കാ​രു​ടെ ച​ര​ക്കു​ക​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും ക​മ്പ​നി സെ​ക്ര​ട്ട​റി ആ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​യെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു. പു​തി​യ വി​ജ്ഞാ​പ​ന​ത്തി​ലെ ച​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും അ​വ ക​മ്പ​നി​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യേ​ണ്ട​ത്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റാ​ണ്. 


Post a Comment

0 Comments