Flash News

6/recent/ticker-posts

തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ; മൂന്ന് പേര്‍ മരിച്ചു, ചെന്നൈയില്‍ വെള്ളപ്പൊക്കം രൂക്ഷം

Views ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മൂന്ന് മരണം. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതാഘാതമേറ്റാണ് മൂന്ന് പേര്‍ മരിച്ചതെന്ന് സംസ്ഥാന റവന്യൂ, ദുരന്തനിവാരണ മന്ത്രി കെ.കെ.എസ്.ആര്‍. രാമചന്ദ്രന്‍ പറഞ്ഞു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചിംഗിള്‍പേട്ട് എന്നീ ജില്ലകളിലാണ് ഇപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


24 മണിക്കൂറിനുള്ളില്‍ 20 സെന്റിമീറ്ററില്‍ കൂടുതല്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയ്ക്ക് കാരണമായ ചുഴലിക്കാറ്റ് തീരത്ത് വീശിയടിച്ചതോടെ തലസ്ഥാന നഗരമായ ചെന്നൈയില്‍ 17 സെന്റീമീറ്റര്‍ വരെ വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് ഗതാഗത തടസത്തിന് കാരണമായിട്ടുണ്ട്. ഇതേ തുടര്‍ന്ന് യാത്രക്കര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇന്ന് രാത്രി കനത്ത മഴയും നാളെ സാമാന്യം ഭേദപ്പെട്ട മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.


Post a Comment

1 Comments

  1. വെള്ളം കൊണ്ടുള്ള കെടുതികളെക്കുറിച്ച് തമിഴ്നാട്ടിലെ സഹോദരന്മാർ ചിന്തിക്കണം . മുല്ലപ്പെരിയാർ ഡാം എങ്ങാനും പൊട്ടിയാൽ കേരളത്തിലെ നിങ്ങളുടെ സഹോദരങ്ങളുടെ അവസ്ഥ എന്താകുമെന്ന് വല്ലപ്പോഴും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?.

    ReplyDelete