Flash News

6/recent/ticker-posts

ഊണിനൊരുക്കാംലെമൺ റൈസ്,സൂപ്പർ രുചി

Views
ഊണിനൊരുക്കാം
ലെമൺ റൈസ്,
സൂപ്പർ രുചി



വളരെ എളുപ്പത്തിലൊരുക്കാം നാരങ്ങാ ചോറ്, വേറെ കറിയൊന്നും ഇല്ലെങ്കിലും കഴിക്കാം.

ചേരുവകൾ:

വേവിച്ചെടുത്ത ബസ്മതി റൈസ് - 1 കപ്പ്
നാരങ്ങാനീര് - 2 ടീസ്പൂൺ
കപ്പലണ്ടി - 1/4 കപ്പ്
കടലപ്പരിപ്പ് - 1/4 ടീസ്പൂൺ
ഉഴുന്നുപരിപ്പ് - 1/4 ടീസ്പൂൺ
കായപ്പൊടി - 1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പച്ചമുളക് - 2 എണ്ണം
ഉണക്കമുളക് - 2 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
പഞ്ചസാര - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം 

ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് നന്നായിട്ട് ചൂടായി വരുമ്പോൾ രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് കുറച്ചു കടുകിട്ട് പൊട്ടി വരുമ്പോൾ ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ് ,കപ്പലണ്ടി എന്നിവ ചേർത്ത് മൂപ്പിച്ച് എടുക്കാം. അരിഞ്ഞുവച്ചിരിക്കുന്ന പച്ചമുളക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഒന്ന് വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ ചേർത്തു കൊടുക്കാം. ഇനി  ഇതിലേക്ക് നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വേവിച്ചു വച്ചിരിക്കുന്ന ബസ്മതി റൈസ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം. ആവശ്യമെങ്കിൽ കുറച്ചു മല്ലിയില കൂടി ചേർത്ത് വിളമ്പാം.


Post a Comment

0 Comments