Flash News

6/recent/ticker-posts

അറബി ഭാഷ പണ്ഡിതൻ കക്കാട് പി.അബ്ദുല്ല മൗലവി നിര്യാതനായി.

Views
 അറബി ഭാഷാ പണ്ഡിതനും കെഎടിഎഫ് സ്ഥാപക നേതാക്കളിൽ പ്രമുഖനും കക്കാട് മഹല്ല് ഖത്തീബുമായിരുന്ന പി അബ്ദുല്ല മൗലവി ( 83 ) അന്തരിച്ചു .  വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു .
ഖബറടക്കം ഇന്ന് (21-12-2021) രാവിലെ 10.30 നു കക്കാട് ജുമാ മസ്ജിദിൽ.

 കെഎടിഎഫ് ഗവൺമെന്റ് വിഭാഗം സംസ്ഥാന പ്രസിഡണ്ടുമായിരുന്നു .
 ദീർഘ കാലം കക്കാട് GMUP സ്കൂളിലെ അറബി അധ്യാപകനായിരുന്നു. അറബി അൽബുഷ്റ മാസികയുടെ പത്രാധിപ സമിതിയംഗവും ഇപ്പോൾ പുനപ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന അൽബുഷ്റയുടെ പ്രസിദ്ധീകരണ സമിതി ചെയർമാനുമാണ് . സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് . കെഎടിഎഫ് മുഖപത്രമായ സൗത്തുൽ ഇത്തിഹാദ് പത്രാധിപ സമിതിയംഗമാണ് . പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന അൽബുഷ്റയുടെ പ്രസിദ്ധീകരണ സമിതി ചെയർമാനുമാണ് . സർക്കാറിന്റെ ടെക്സ്റ്റ് ബുക്ക് നിർമാണകമ്മിറ്റിയിലും പരിശോധന കമ്മിറ്റിയിലും അംഗമായിരുന്നു . സ്കൂൾ പാഠപുസ്തകത്തിൽ അറബി പ്രിന്റിംഗ് ഇല്ലാതിരുന്ന കാലത്ത് അബ്ദുല്ലമൗലവിയുടെ കയ്യക്ഷരത്തിലായിരുന്നു പുസ്തം ഇറങ്ങിയിരുന്നത് . അറബിക് കവിയും മാപ്പിളപ്പാട്ട് രചയിതാവുമായിരുന്നു . മികച്ച എഴുത്തുകാരനായിരുന്നു .

 ഖത്തുന്നസ്ക് കോപ്പി പുസ്തകം . അറബി പ്രബന്ധപുസ്തകങ്ങൾ , പാഠപുസ്തക ഗൈഡുകൾ , കവിതാ സമാഹരങ്ങൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

 സ്കൂൾ  കലോത്സവങ്ങളിൽ വിധികർത്താവിയിരുന്നു . അൽബസീത് എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചിട്ടുണ്ട് . അറബി ഭാഷാ സമരകാലത്ത് കെഎടിഎഫ് നേതൃനിരയിൽ പ്രമുഖ പങ്ക് വഹിച്ചു . അറബി കാലിഗ്രാഫിയെ കുറിച്ചുള്ള സമഗ്ര പഠന പുസ്തകമായ , അറബി എഴുത്ത് സമഗ്ര പഠനം ഇദ്ദേഹത്തിന്റേതാണ് . കെഎടിഎഫിനു സർക്കാർ അംഗീകാരം ലഭിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു . സർക്കാർ അംഗീകരിച്ച കോഴ്സ് റിസോഴ്സ് പേഴ്സണായിരുന്നു . 
 കക്കാട് മഹല്ല് ഖത്തീബും ഇംദാദുൽ ഇസ്ലാം സംഘം പ്രസിഡണ്ടുമാണ് . ഭാര്യ ആയിഷ ഹജ്ജുമ്മ . മക്കൾ : ഫാത്തിമ . മക്കൾ:  മൻസൂർ മാസ്റ്റർ ( വേങ്ങര ജിവിഎച്ച്എസ് സ്കൂൾ പ്രിൻസിപ്പൽ ) , മൈമൂനത്ത് . ഹാഫിള് അബ്ദുഷുക്കൂർ , പി  അഹമ്മദ് ഫൈസി ( കാട്ടിലങ്ങാടി പൂക്കോയതങ്ങൾ വാഫി കോളജ് പ്രിൻസിപ്പൽ ) മരുമക്കൾ , എ.പി മുഹമ്മദ് , അബൂബക്കർ , ആരിഫ , ഹസ്നാബി
സഹോദരങ്ങൾ: കോയക്കുട്ടി മസ്റ്റ്ർ, പരേതരായ മൊയ്തീൻ മുസ്‌ലിയാർ, കുഞ്ഞി മുഹമ്മദ് മുസ്ലിയാർ, അബൂബക്കർ മുസ്‌ലിയാർ. 




Post a Comment

0 Comments