Flash News

6/recent/ticker-posts

ക്വാറന്‍റൈന്‍ വേണ്ട, അബുദാബിയിലേക്ക് ആർക്കൊക്കെ പ്രവേശിക്കാം? ​ഗ്രീൻ ലിസ്റ്റ് പുതുക്കി രാജ്യം

Views
അബുദാബി: അബുദാബിയിലേക്ക് പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ ഗ്രീൻ ലിസ്റ്റ് പുതുക്കി. പുതിയ പട്ടിക അബുദാബി സാംസ്കാരിക- ടൂറിസം (ഡിസിടി അബുദാബി) വിഭാഗം പുറത്തുവിട്ടു. ഡിസംബർ 26 മുതൽ പുതിയ പട്ടിക പ്രാബല്യത്തിൽ വരും.പുതുക്കിയ ഗ്രീൻ ലിസ്റ്റ് പ്രകാരം ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ ഇറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റൈൻ നടപടികളിൽ നിന്ന് ഒഴിവാക്കും.

യാത്രക്കാർ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് സാധുതയുള്ള കൊവിഡ‍് പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ഹാജരാക്കണം. അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുമ്പോൾ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം.പുതുക്കിയ ഗ്രീൻ ലിസ്റ്റിൽ നിന്നുള്ള വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് ആറാം ദിവസം മറ്റൊരു പിസിആർ പരിശോധന നടത്തും. ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ സ്വീകരിക്കാത്ത യാത്രക്കാർ 6, 9 ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. രാജ്യാന്തര സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി പട്ടിക പതിവായി അപ്ഡേറ്റ് ചെയ്യുമെന്നും യാത്രയ്ക്കുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകളുടെ കർശനമായമാനദണ്ഡങ്ങൾക്ക് വിധേയമാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്നും അധികൃതർ പറഞ്ഞു.


Post a Comment

0 Comments