Flash News

6/recent/ticker-posts

സർക്കാർ എതിർത്തത് വെറുതെയല്ല; സി.​ബി.​ഐ വന്നപ്പോൾ കൂടുതൽ സി.പി.എമ്മുകാർ പ്രതികളായി

Views
കാ​സ​ർ​കോ​ട്​: പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ഇന്ന് അറസ്റ്റിലായതോടെ സി.ബി.ഐ അന്വേഷണത്തെ സർക്കാർ എതിർത്തതെന്തിനെന്ന സംശയം ബലപ്പെടുകയാണ്.

സി.​ബി.​ഐ അ​ന്വേ​ഷ​ണം സ്​​റ്റേ ചെ​യ്യ​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളുകയായിരുന്നു. ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് വി​ട്ട ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്ക​ാർ സു​പ്രീം​കോ​ട​തിയിൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാണ് ജ​സ്​​റ്റി​സ് എ​ൽ. നാ​ഗേ​ശ്വ​ര റാ​വു അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് തള്ളിയത്.

കേ​സ് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മ​ല്ലെ​ന്ന്​ സം​സ്ഥാ​ന സ​ർ​ക്കാ​റി​നു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നീ​ന്ദ​ർ സി​ങ് അന്ന്​ ​ വാ​ദി​ച്ചി​രു​ന്നു. വി​ദേ​ശ​ത്താ​യി​രു​ന്ന​വ​ര​ട​ക്കം എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ടെ​ന്നും രാ​ഷ്​​ട്രീ​യ സ​ങ്കീ​ർ​ണ​ത​ക​ൾ ഇ​ല്ലെ​ന്ന് ഹൈ​കോ​ട​തി ത​ന്നെ നി​രീ​ക്ഷി​ച്ച കേ​സാ​ണെ​ന്നും സർക്കാർ അഭിഭാഷകൻ വാ​ദി​ക്കുകയും ചെയ്തു. ജോ​ലി​ഭാ​ര​മു​ള്ള​തി​നാ​ൽ ലോ​ക്ക​ൽ പൊ​ലീ​സി​ന് ചെ​യ്യാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് അ​യ​ക്ക​രു​തെ​ന്ന്​ സി.​ബി.​ഐ ത​ന്നെ ആവശ്യപ്പെടുന്നുണ്ടെന്നും സർക്കാർ ചു​ണ്ടി​ക്കാ​ട്ടിയിരുന്നു.

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ സന്ദർശിച്ച് കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണവുമായി സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്നില്ലെന്നും സി.ബി.ഐ. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കവേ കോടതിയെ അറിയിച്ചിരുന്നു.

കേസ് രേഖകൾ തേടി ഏഴ് തവണയാണ് സി.ബി.ഐ കത്ത് നൽകിയത്. കേസ് ഡയറിയും രേഖകളും അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബറിലും ക്രൈം ബ്രാഞ്ചിന് സി.ബി.ഐ കത്ത് നല്‍കിയിരുന്നു.

തുടർന്ന് കേസ് ഡയറിയും രേഖകളും അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിന് സി.ബി.ഐ കത്ത് നല്‍കി. അന്വേഷണ ഏജന്‍സിക്ക് രേഖകള്‍ പിടിച്ചെടുക്കാനുള്ള അധികാരം നല്‍കുന്ന സി.ആര്‍.പി.സി 91 പ്രയോഗിക്കാനായിരുന്നു നീക്കം. സി.ബി.ഐ പലതവണ കത്ത് നല്‍കിയിട്ടും ക്രൈം ബ്രാഞ്ച് ഫയലുകള്‍ കൈമാറിയിരുന്നില്ല.‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കുകയാണെന്നായിരുന്നു മറുപടി നൽകിയത്. ആറ് തവണയാണ് സി.ബി.ഐ ക്രൈം ബ്രാഞ്ചിന് കത്ത് നൽകിയത്.

കാസർകോട് ജില്ല ആശുപത്രിയിലെ സ്വീപ്പർ തസ്തികയിൽ പ്രതികളുടെ ഭാര്യമാർക്ക് താൽകാലിക നിയമനം നൽകിയതും നേരത്തെ വിവാദമായിരുന്നു. 2019 ഫെബ്രുവരി 17നാണ് പെരിയ കൊലപാതകം നടക്കുന്നത്. ബൈക്കില്‍ പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


Post a Comment

0 Comments