Flash News

6/recent/ticker-posts

ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Views


ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

പൂരിപ്പിച്ച സ്വയം സാക്ഷ്യ പത്രവും ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലവും എയര്‍ സുവിധ പോര്‍ട്ടലില്‍ യാത്രയ്ക്ക് മുമ്പായി അപ് ലോഡ് ചെയ്യുക (രോഗലക്ഷണങ്ങളില്ലാത്ത, 5 വയസ്സിന് താഴെയുള്ള കുട്ടികളെ പരിശോധനയില്‍ നിന്നും ഒഴിവാക്കുന്നുണ്ട്.)

കേരളത്തില്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന നിർബന്ധമായും നടത്തണം.

 പരിശോധനാഫലം പോസ്റ്റീവ് ആയാല്‍

പ്രത്യേക ഐസൊലേഷന്‍ സൗകര്യമുള്ള തിരഞ്ഞെടിക്കപ്പെട്ടിട്ടുള്ള ആശുപത്രികളില്‍ പ്രവേശിപ്പിക്കും, മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സകൾ നല്‍കും, ജനിതക പരിശോധനയില്‍ ബി.1.1526(ഒമിക്രോണ്‍ വകഭേദം) നെഗറ്റീവായാല്‍ ഫിസിഷ്യന്റെ തീരുമാനപ്രകാരം ഡിസ്ചാര്‍ജ് ചെയ്യും, 


പരിശോധനാഫലം നെഗറ്റീവായാൽ


7 ദിവസം വീട്ടില്‍ മുറിയില്‍ കര്‍ശന ക്വാറന്റൈനില്‍ കഴിയണം, എട്ടാം ദിവസം ആർര്‍ടിപിസിആര്‍ പരിശോധന നടത്തുക.(പരമാവധി മൊബൈല്‍ പരിശോധന സംവിധാനങ്ങള്‍ ഉപയോഗിക്കുക) നെഗറ്റീവാണെങ്കില്‍ അടുത്ത 7 ദിവസം സ്വയം രോഗനിരീക്ഷണം നടത്തുക, പോസ്റ്റീവാണെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആശുപത്രിയിലേക്ക് മാറ്റും.



Post a Comment

0 Comments