Flash News

6/recent/ticker-posts

അബുദാബി പ്രവേശനം: പ്രത്യേക അറിയിപ്പുമായി അധികൃതർ

Views

അബുദാബി : പ്രവേശനവുമായി ബന്ധപ്പെട്ട നടപടികള്‍ പുതുക്കി അധികൃതര്‍. അബുദാബി എമിറേറ്റില്‍ പ്രവേശിക്കുന്ന കോവിഡ്-വാക്സിനേഷന്‍ എടുത്ത വ്യക്തികള്‍ക്ക് അല്‍ ഹോസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടായിരിക്കണം. അതേസമയം വാക്സിനേഷന്‍ എടുക്കാത്തവര്‍ 96 മണിക്കൂറിനുള്ളിലെ നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കേണ്ടതുണ്ട്. പുതിയ നടപടികള്‍ ഡിസംബര്‍ 30 വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ഇഡിഇ സ്‌കാനര്‍ പരിശോധനയ്ക്ക് പുറമേയാണ് പുതിയ വ്യവസ്ഥ. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. 


Post a Comment

0 Comments