*അബുദാബി* : രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അബുദാബിയില്‍ വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍. യുഎഇയിലെ മറ്റു എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിപ്പിക്കുന്നവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് അറിയാന്‍ പ്രത്യേക പരിശോധന ഉണ്ടാകുമെന്ന് അബുദാബി അടിയന്തര ദുരന്തനിവാരണ സമിതി അറിയിച്ചു.
അബുദാബിയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഇഡിഇ സ്‌കാനര്‍ ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. കൊവിഡ് രോഗബാധിതരെന്ന് സംശയിക്കുന്നവര്‍ക്ക് റോഡരികിലെ കേന്ദ്രത്തില്‍ ഉടന്‍ സൗജന്യ ആന്റിജന്‍ പരിശോധന നടത്തും. 20 മിനിറ്റിനകം പരിശോധനാ ഫലം ലഭിക്കും. 340,100 പിസിആര്‍ പരിശോധനകളില്‍ 148 പോസിറ്റീവ് കേസുകള്‍ കണ്ടെത്തി.
ഞായറാഴ്ച മുതല്‍ ഇഡിഇ പരിശോധന ഉണ്ടാകുമെന്ന് അടിയന്തര ദുരന്തനിവാരണ സമിതി വ്യക്തമാക്കി. തുടര്‍ച്ചയായ പരിശോധനകളിലൂടെയും വാക്‌സിന്‍ വിതരണത്തിലൂടെയും പൊതുയിടങ്ങളില്‍ ഗ്രീന്‍ പാസ് സിസ്റ്റം നടപ്പാക്കിയുമാണ് അബുദാബി കൊവിഡ് കേസുകളെ നിയന്ത്രിച്ചതെന്നും അടിയന്തര ദുരന്തനിവാരണ സമിതി പറഞ്ഞു.
0 Comments