Flash News

6/recent/ticker-posts

ദുബായില്‍ ഭക്തര്‍ക്കായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ക്യൂആര്‍ കോഡ് സംവിധാനം

Views
ദുബായ്: ഭക്തര്‍ക്കായി ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കി ദുബായിലെ ഹിന്ദു ക്ഷേത്രം. യുഎഇയിലെ ബര്‍ ദുബായിലാണ് 1958 ല്‍ പണി കഴിപ്പിച്ച ശ്രീകൃഷ്ണ ഹൈന്ദവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഭക്തര്‍ക്കും സന്ദര്‍ശകര്‍ക്കും ക്ഷേത്ര ദര്‍ശന സമയം, പ്രത്യേക പ്രാര്‍ഥനകള്‍, പ്രത്യേക ഉത്സവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഭക്തരെയും സന്ദര്‍ശകരെയും അറിയിക്കുന്നതിനാണ് ഈ സേവനം നടപ്പിലാക്കുന്നതെന്ന് ബര്‍ ദുബായിലെ ശ്രീകൃഷ്ണ ക്ഷേത്രം ചെയര്‍മാന്‍ ലളിത് കരാനി പറഞ്ഞു.

അടുത്ത് വരാനിരിക്കുന്ന ഹൈന്ദവ ഉത്സവങ്ങളെ കുറിച്ചുള്ള വിവരങ്ങളും ക്യൂആര്‍ കോഡിലൂടെ ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ വെബ്‌സൈറ്റുമായി സേവനം സമന്വയിപ്പിച്ചുകൊണ്ടാണ് കൂആര്‍ കോഡ് ആരംഭിച്ചു. ക്ഷേത്രത്തിന്റെ വെബ്‌സൈറ്റില്‍ കോഡുകള്‍ ലഭ്യമാകും. ക്ഷേത്ര പരിസരത്ത് രണ്ട് ക്യൂആര്‍ കോഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ക്യൂആര്‍ കോഡ് ക്ഷേത്ര പരിസരത്തും രണ്ടാമത്തേത് ചെറിയ അരുവിക്ക് അഭിമുഖമായി ക്ഷേത്ര കവാടത്തിനടുത്താണ് സ്ഥാപിച്ചിരിക്കുന്നത്.ഈ വര്‍ഷം ആദ്യമാണ് ക്ഷേത്രത്തിന്റെ വെബ്‌സൈറ്റ് ആരംഭിച്ചത്. മുതിര്‍ന്ന ദുബായ് പോലീസിന്റെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ആയിരുന്നു സേവനം ആരംഭിച്ചത്. ക്യൂആര്‍ കോഡ് ടോക്കണ്‍ സിസ്റ്റം പിന്തുടരുന്നില്ലെന്ന് കരാനി പറഞ്ഞു. മുമ്പ് നിലവിലുണ്ടായിരുന്ന എല്ലാ കൊവിഡ് പ്രോട്ടോക്കാളുകളും ക്ഷേത്രപരിസരത്ത് ഭക്തര്‍ എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമാണ്. കൂടാതെ, എല്ലാവരുടെയും താപനിലയും പരിശോധിക്കും. കൊവിഡ് മഹാമാരിയ്ക്ക് മുമ്പ് ക്ഷേത്രത്തില്‍ എല്ലാ ദിവസവും വന്‍ ഭക്തജന തിരക്കാണ് ഉണ്ടായിരുന്നത്. പ്രത്യേക ദിവസങ്ങളില്‍ ഏകദേശം 6000 മുതല്‍ 10000 വരെ ഭക്തര്‍ വരെ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.


Post a Comment

0 Comments