Flash News

6/recent/ticker-posts

സുവർണ്ണ ജൂബിലി ആഘോഷം അബുദാബിയിൽ അഞ്ചിടങ്ങളിൽ കരിമരുന്നു പ്രകടനം

Views
 അബുദാബി : സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ അഞ്ചിടങ്ങളിൽ കരിമരുന്ന് പ്രകടനങ്ങൾ നടക്കും. ഇതിനുപുറമേ സംഗീത നിശയും സ്കൈഡൈവും   ഒരുക്കിയിട്ടുണ്ട്. ഇന്ന് രാത്രിയാണ് ദേശീയ ദിനത്തോടനുബന്ധിച്ചുള്ള കരിമരുന്നു പ്രകടനം അരങ്ങേറുന്നത്.അബുദാബി നഗരത്തിനു പുറമേ അൽ അയ്ൻ,അൽ ദാഫ്രയിലും കരിമരുന്ന് പ്രകടനങ്ങൾ ഉണ്ടാകും. അൽ മർയ ദ്വീപിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കരിമരുന്ന് പ്രകടനങ്ങൾ ഉണ്ടാകും. രാത്രി ഒമ്പതു മണിക്കാണ് കരിമരുന്ന് പ്രകടനം ആരംഭിക്കുക.ബവാബത്ത് അൽ ശർഖ് മാളിൽ വ്യാഴാഴ്ച രാത്രി എട്ടിനാണ് കരിമരുന്നു പ്രകടനം. അബുദാബി സ്പോർട്സ് ഏവിയേഷന്റെ നേതൃത്വത്തിൽ വ്യോമാഭ്യാസം സംഘടിപ്പിച്ചിട്ടുണ്ട് . യുഎഇ പതാക വഹിക്കുന്ന 16 സ്കൈ ഡൈവേഴ്സ് ചേർന്ന് ആകാശത്ത് 50 എന്ന അക്കം തീർക്കും. ഇമാറാത്തി ഗായകൻ ഹമദ് അൽ അമേരി ഇന്ന് അൽ ഹുസ്നിലും ഇമാറാത്തി ഗായകൻ അഹ്‌ലം ലൗവർ അബുദാബിയിൽ വെള്ളിയാഴ്ചയും സംഗീതനിശ നടത്തും.  ബവാബത്ത് അൽ ശർഖ് മാളിൽ കരിമരുന്ന് പ്രകടനത്തിനു പുറമേ ഫ്ലാഷ് മോബ് സംഘടിപ്പിക്കും. അബുദാബിയിൽ കെട്ടിടങ്ങളും തെരുവുകളും പാലങ്ങളും ആഘോഷത്തിനായി ആയിരക്കണക്കിന് വൈദ്യുതി ചെരാതുകളാൽ അലങ്കരിച്ചിരിക്കുകയാണ്. 200 മീറ്റർ ഉയരമുള്ള അൽ ഐൻ ടവറിലെ അലങ്കാരമാണ് അബുദാബിയിലെ പ്രധാന ആകർഷണം.


Post a Comment

0 Comments